തിരുവനന്തപുരം: ചാലയിലെ തീപിടുത്തത്തെ തുടര്‍ന്ന് ചാലയിലെ അനധികൃത കയ്യേറ്റങ്ങള്‍ കണ്ടെത്തി നടപടി എടുക്കുമെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ്. വര്‍ഷങ്ങള്‍ മുമ്പാണ് കയ്യേറ്റങ്ങള്‍ നടന്നതാണ്. ഭൂരിഭാഗം കച്ചവട സ്ഥാപനങ്ങളും അനധികൃതമാണ്. എന്നാല്‍, ഒരു സുപ്രഭാതത്തില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാരിനു കഴിയില്ല. സമവായത്തിന്റെ വഴിയിലൂടെയായിരിക്കും ഇത്തരം ഒഴിപ്പിക്കലുകള്‍ നടത്തുക.
ചാലയിലെ തീപിടുത്തം നിയന്ത്രണ വിധേയമാക്കാന്‍ മണിക്കൂറുകളെടുത്തത് ജനങ്ങളുടെ നിസ്സഹകരണം കൊണ്ടാണ്. ദുരന്തമുണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ പോലും ജനക്കൂട്ടം അനുവദിക്കില്ല. ഫയര്‍ഫോഴ്സിന് എത്തിപ്പെടാന്‍ ജനക്കൂട്ടം തടസ്സമായിരുന്നു. കൂടാതെ ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ക്ക് വേഗത്തില്‍ എത്താന്‍ പാകത്തിനുള്ള വഴികളും ഇല്ലായിരുന്നത് ഏറെ പ്രയാസം സൃഷ്ടിച്ചു.
ഫയര്‍ഫോഴ്സ് വാഹനങ്ങളില്‍ ആവശ്യത്തിന് ജലമില്ലാതിരുന്നത് മറ്റൊരു കാരണമാണ്. വിമാനത്താവളത്തില്‍ നിന്നും എത്തിയ ഫയര്‍ ഫോഴ്സ് വാഹനമാണ് തീ നിയന്ത്രണവിധേയമാക്കിയത്. എന്നാല്‍, ചാല സംഭവം ഒറ്റപ്പെട്ട സംഭവം മാത്രമാണ്. അവിടെ മനുഷ്യ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ടാങ്കര്‍ ലോറി സംഭവം ഉണ്ടായതിനെ തുടര്‍ന്ന് ഓയില്‍ കമ്പനികളുടെ പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. അന്ന് സുരക്ഷ മന് നിര്‍ത്തി തീരുമാനങ്ങള്‍ എടുത്തെങ്കിലും ഓയില്‍ കമ്പനികള്‍ അത് ഇതുവരെ പ്രാവര്‍ത്തികമാക്കിയില്ല. ചാലയിലെ നാശനഷ്ടം എത്രയാണെന്ന സര്‍ക്കാര്‍ കണക്കാക്കിയിട്ടില്ല. കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടാനിരിക്കുന്നതേയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: