കല്‍പ്പാത്തി രഥോത്സവത്തിന്റെ രണ്ടാം ദിവസമായ
ഇന്നലെ നടന്ന ദേവരഥ പ്രയാണം
പാലക്കാട്: ഭക്തര്‍ക്കു പുണ്യസുകൃതമേകാന് കല്‍പ്പാത്തിയില്‍ ഇന്ന് ദേവരഥ സംഗമം. വിശാലാക്ഷിസമേതനായ വിശ്വനാഥസ്വാമിയും മക്കളായ ഗണപതിയും വളളിദൈവാനസമേത സുബ്രഹ്്മണ്യസ്വാമിയും ലക്ഷ്മി നാരായണ പെരുമാളും ചാത്തപുരം പ്രസന്ന മഹാഗണപതിയുടെ രഥങ്ങളുമാണ് ഇന്നത്തെ സായാഹ്നത്തില്‍ കുണ്ടമ്പലത്തിനു മുന്നില്‍ സംഗമിക്കുക.
പുതിയ കല്‍പ്പാത്തി മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥാരോഹണം രണ്ടാംദിവസമായ ഇന്നലെ നടന്നു. രാവിലെ വേദപാരായണ സമാപനത്തിനുശേഷം രാവിലെ പത്തിനും പതിനൊന്നിനും ഇടയിലായിരുന്നു രഥാരോഹണം. വൈകുന്നേരം നാലിന് തായമ്പകയ്ക്കുശേഷം രഥപ്രയാണം തുടങ്ങി. പഴയ കല്‍പ്പാത്തി ലക്ഷ്മിപെരുമാള് ക്ഷേത്രത്തില്‍ ഇന്നലെ രാവിലെ കളഭാഭിഷേകം നടന്നു. ക്ഷേത്രത്തില്‍ ഇന്നുരാവിലെയാണ് രഥാരോഹണം.
ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തില്‍ ഇന്നലെ രാത്രി എട്ടരയ്ക്ക് കുതിരവാഹനം എഴുന്നള്ളത്ത് നടന്നു. ഇന്നു രാവിലെ ഒമ്പതിന് വേദപാരായണ സമാപനത്തിനുശേഷം പത്തരയ്ക്കും പതിനൊന്നിനും ഇടയ്ക്കാണ് രഥാരോഹണം.
രഥോത്സവത്തിന്റെ ഭാഗമായി പുതിയ കല്‍പ്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രത്തില്‍ ഇന്നലെ രാവിലെ പത്തരമുതല്‍ ഉത്സവസദ്യയൊരുക്കി. ഗ്രാമജന സമൂഹത്തിന്റെയും യംഗ്സ്റ്റേഴ്സ് അസോസിയേഷന്റെയും നേതൃത്വത്തിലാണ് വിഭവസമൃദ്ധമായ സദ്യ ഒരുക്കിയത്. തിങ്കളാഴ്ചപുലര്ച്ച 2.30നു നടക്കുന്ന എഴുന്നള്ള ത്തിനു ശേഷം രാവിലെ 9.00നും 10.00 നും ഇടയില്‍ ധ്വജാവരോഹണം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: