തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിന്നില്‍ ചലച്ചിത്രമേളയെ പൊളിക്കാനുള്ള ഗൂഢാലോചനയാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്. പറക്കോട് എന്‍.ആര്. കുറുപ്പ് ഫൗണ്ടേന്‍ പുരസ്കാരം ഒ.എന്‍.വി കുറുപ്പിന് നല്‍കിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുന്നു. മലയാളം മാത്രം അറിയുന്നവര്‍ക്ക് രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രവേശനം നല്കരുതെന്നല്ല ഉദ്ദേശിച്ചത്. ആരോപണങ്ങള്‍ക്കു പിന്നില്‍ മാധ്യമങ്ങളുടെ തടിമിടുക്കാണ്. വിമര്‍ശിക്കുന്നവര്‍ സിനിമയെ കുറിച്ച് ഒന്നുമറിയാത്തവരാണെന്നും അടൂര്‍ ആരോപിച്ചു.
ഐഎഫ്എഫ്കെയുടെ പേരില്‍ ധൂര്‍ത്ത് അനുവദിക്കില്ല. സിനിമ ആദ്യമായി കാണാന്‍ വരുന്നവര്‍ക്ക് മേളയില്‍ ഇടം നല്‍കരുത്. അവര്‍ക്ക് സിനിമ കാണാന്‍ മറ്റ് പല അവസരങ്ങളുമുണ്ടെന്നും സിനിമയെ ഗൗരവമായി കാണുന്നവര്‍ക്കുള്ളതാണ് മേളയെന്നും അടൂര്‍ വ്യക്തമാക്കി.
രാജിവയ്ക്കാന്‍ താന്‍ ചലച്ചിത്ര അക്കാദമിയിലെ ഉദ്യോഗസ്ഥനല്ല, ഉപദേശകനാണ്. ഡിവൈഎഫ്ഐയും യൂത്ത് കോണ്‍ഗ്രസുകാരും മലയാള ഭാഷക്കുവേണ്ടി സംസാരിച്ചതില്‍ സന്തോഷമുണ്ടെന്നും അടൂര്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: