ചെങ്ങന്നൂര്‍: 60 വയസ്സ് പൂര്‍ത്തിയായ വിശ്വകര്‍മ്മ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും പ്രാഥമികമായി പ്രതിമാസം 500 രൂപ വാര്‍ദ്ധക്യകാല പെന്ഷന് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായെന്ന് കേരളാ വിശ്വകര്‍മസഭ അറിയിച്ചു.
കേരള വിശ്വകര്‍മ സഭ ഉന്നയിച്ച വിഹിതമടക്കാതെയുള്ള പെന്ഷന് എന്ന ആവശ്യം അംഗീകരിച്ചാണ് സര്‍ക്കാര്‍ പെന്ഷന് അനുവദിച്ചത്. നവംബര്‍ 30നുള്ളില്‍ പെന്ഷന് അര്‍ഹതയുള്ള മുഴുവന്‍ വിശ്വകര്‍മ്മജരും പിന്നോക്ക വികസനവകുപ്പിന് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പക്കണം. 60 വയസ്സ് കഴിഞ്ഞ വിശ്വകര്‍മ്മജര്‍ക്ക് തൊഴിലെടുക്കാനാവില്ല എന്നതിനാല്‍ മുഴുവന്‍ വിശ്വകര്‍മജരെയും ബിപിഎല്‍ ആയി പരിഗണിക്കുമെന്നും സര്‍ക്കാര്‍ വ്യക്കമാക്കിയിട്ടുണ്ട്. വില്ലേജ് ഓഫീസര്മുഖേന സമര്‍പ്പിക്കുന്ന അപേക്ഷകള്‍ നവംബര്‍ 30നുള്ളില്‍ ലഭിക്കുന്നു എന്ന് ഉറപ്പാക്കണമെന്നും കേരള വിശ്വകര്‍മസഭ ആവശ്യപ്പെട്ടു. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് കേരള വിശ്വകര്‍മ്മ സഭയുടെ യൂണിയന് സെക്രട്ടറിമാര്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റുകൂടി വില്ലേജ് ഓഫീസര്‍മാര്‍ക്ക് സമര്‍പ്പക്കേണ്ടതാണ്.വാര്‍ദ്ധക്യകാല പെന്ഷന് അനുവദിച്ച മുഖ്യമന്ത്രിയെയും ധനകാര്യ് വകുപ്പ് മന്ത്രിയെയും വിശ്വകര്‍മ സഭ അഭിനന്ദിച്ചു.
പ്രസിഡന്റ് അഡ്വ. പി.ആര്. ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.പി. കൃഷ്ണന്, വര്‍ക്കിംഗ് പ്രസിഡന്റ് പി. വാമദേവന്, ട്രഷറര്‍ വി.രാജപ്പന്, വൈസ് പ്രസിഡന്റുമാരായ പി.സി. നടേശന്, വി. രാജഗോപാല്‍, സംസ്ഥാന സെക്രട്ടറിമാരായ എന്‍. ശിവദാസന്‍ ആചാരി, കെ.മുരളീധരന്, വി.എസ്. ഗോപാലകൃഷ്ണന്, അഡ്വ. സതീഷ് .ടി. പത്മനാഭന്, ചിത്രാസ് സോമന്, പി.എസ്. റെജി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: