മാള(തൃശൂര്‍): പാമ്പുംമേയ്ക്കാട്ട് മനയില്‍ മണ്ഡലമാസ പൂജകള്‍ക്ക് ഒരുങ്ങി. 17 ന് വിശേഷാല്‍ പൂജകള്‍ക്ക് ശേഷം രാവിലെ 6ന് നട തുറക്കും. വൈകിട്ട് 5വരെ ദര്‍ശനത്തിന് സൗകര്യം ഉണ്ടാകും. സര്‍പ്പരാജാവ് വാസുകിയുടെ സാന്നിദ്ധ്യമുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ് വടമ പാമ്പുംമേയ്ക്കാട് ക്ഷേത്രം. ഇവിടെ കന്നി മാസത്തിലെ ആയില്യം, മേടം പത്ത്, മിഥുനം, കര്‍ക്കിടകം, ചിങ്ങം ഒഴിച്ചുള്ള എല്ലാ മലയാളം ഒന്നാം തീയതിയും കര്‍ക്കിടകമാസത്തിലെ അവസാന ദിവസം, മീന മാസത്തിലെ തിരുവോണം മുതല്‍ ഭരണി വരെയുള്ള നാളുകളിലാണ് മനയുടെ അകത്തേക്ക് കടക്കുവാന്‍ സാധിക്കുക. പാലും നൂറുമാണ് പ്രധാന വഴിപാട്. ദര്‍ശനത്തിനായി എത്തുന്ന ഭക്തജനങ്ങള്‍ക്കായി കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ്സുകളും കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തും. ഭക്തജനങ്ങളെ സഹായിക്കുന്നതിനായി സേവാഭാരതി പ്രവര്‍ത്തകരും പോലീസും രംഗത്തുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: