കൊച്ചി: പൊതുമേഖല ബാങ്കുകളിലെ ഒഴിവുകള്‍ നികത്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷന് (ഐബിപിഎസ്) നടത്തുന്ന പരീക്ഷകളെ ചോദ്യംചെയ്തുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.
ഐബിപിഎസിന്റെ പരീക്ഷകളില്‍ സുതാര്യതയില്ലായ്മയും ക്രമേക്കടും ആരോപിച്ച് കൊച്ചി സ്വദേശി ദിലീപ് ഡി.ഭട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് വിധി പറയാന്‍ മാറ്റിയത്. ജസ്റ്റിസ് ഡാമ ശേഷാദ്രി നായിഡു വിധി പറയാന്‍ മാറ്റിയത്.
ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരീക്ഷയുടെ ഔദ്യോഗിക ഫലം ഇന്റര്‍നെറ്റില്‍ പോലും പ്രസിദ്ധപ്പെടുത്താന്‍ ഐബിപിഎസ് തയ്യാറായിട്ടില്ലെന്ന് അഡ്വ.ജോസഫ് റോണി കോടതിയെ ബോധിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: