തൃശൂര്‍: ഭാരതത്തിലെ പ്രധാന ബഹുമതികളായ പത്മ പുരസ്കാരങ്ങള്‍ക്ക് നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു. എന്നാല്‍ ഇക്കാര്യം ഇത്തവണയും സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കാനാണ് സാധ്യത. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയാണ് 2015ലെ പത്മ പുരസ്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
നിശ്ചിത മാതൃകയില്‍ 800 വാക്കില്‍ കൂടാത്തതാവണം അപേക്ഷകള്‍. സപ്തംബര്‍ 15 ആണ് അവസാനതീയതി. ഇതിനു ശേഷം ലഭിക്കുന്നവ നിരസിക്കുമെന്നും ആഭ്യന്തര വകുപ്പ് മന്ത്രിക്കോ സെക്രട്ടറിക്കോ അപേക്ഷ സമര്‍പ്പിക്കണമെന്നും വെബ്സൈറ്റില്‍ വിശദമാക്കുന്നുണ്ട്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട് കാരണം അര്‍ഹരായവര്‍ക്ക് പുരസ്കാരം ലഭിക്കുന്നില്ല എന്ന ആക്ഷേപം ശക്തമാണ്. സമയത്തിന് അപേക്ഷിക്കാത്തതും സ്വജനപക്ഷപാതവുമായിരുന്നു മുഖ്യകാരണം. കഴിഞ്ഞ പത്മ പുരസ്കാരത്തിന് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച നാമ നിര്‍ദ്ദേശ പട്ടിക കൃത്യമായ മാനദണ്ഡം പാലിക്കാത്തതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചയക്കുകയും സാംസ്കാരിക വകുപ്പിനെതിരെ വമ്പന്‍ വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. ചെയ്യേണ്ട കാര്യങ്ങള്‍ സമയത്തിന് ചെയ്യാതെ പിന്നീട് അവ വിവാദമാക്കുന്ന സാഹചര്യം ഒഴിവാക്കുകയാണ് ആവശ്യമെന്ന് സര്‍ക്കാര്‍ അനുകൂല സാംസ്കാരിക പ്രമുഖര്‍ അടക്കമുള്ളവര്‍ അന്ന് പ്രതികരിച്ചിരുന്നു. ഇത്തവണയും ഇതാവര്‍ത്തിക്കാനാണ് സാധ്യത.
മറ്റു സംസ്ഥാനങ്ങളിലെ ഔദ്യോഗിക വെബ് സൈറ്റുകളില്‍ പത്മ പുരസ്കാരത്തിന് അര്‍ഹരായവരെ തിരഞ്ഞെടുക്കാന്‍ പരസ്യം നല്‍കിയിട്ടുണ്ട്. ഉദാഹരണമായി തമിഴ്നാട് സര്‍ക്കാര്‍ അവരുടെ ംംം.്.ഴീ്.ശി സര്ക്കാരിെന്്റ പബ്ലിക്ക് ഡിപ്പാര്‍ട്ട്മെന്റിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ തമിഴിലും, ഇംഗ്ലീഷിലും പരസ്യം നല്കിയിരിക്കുന്നു. ജൂലൈ 31 വരെയാണ് തമിഴ്നാട് സര്‍ക്കാര്‍ അപേക്ഷ സ്വീകരിക്കുക. ബാക്കിയുള്ള ഒന്നര മാസക്കാലം പരിശോധനകള്ക്കാവും.
പ്രതിഭാധനന്മാരായ മലയാളികളികള്‍ പലരും പത്മാ പുരസ്കാരങ്ങള്‍ നേടിയത് തമിഴ്നാട്ടില്‍ തങ്ങള്‍ തെളിയിച്ച കഴിവിനനുസരിച്ചായിരുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: