ഇടുക്കി: അഞ്ചേരി ബേബി വധക്കേസില്‍ അന്വേഷണം അട്ടിമറിച്ചു. കോണ്‍ഗ്രസ്, സി.പി.എം രഹസ്യ നീക്കത്തെത്തുടര്ന്നാണിത്. ഒരു വര്‍ഷമായി കേസ് മരവിപ്പിച്ച് നിലയിലായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി. ഇപ്പോള്‍ കോട്ടയം ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി മാത്രമാണ് ഈ കേസ് കൈകാര്യം ചെയ്യാനുള്ളത്.
യൂത്തു കോണ്‍ഗ്രസ് നേതാവായ അഞ്ചേരി ബേബി 1982 നവംബര്‍ 13ന് ഉച്ചയോടെയാണ് സേനാപതി മേലേ ചെമ്മണ്ണാറിലെ ഏലക്കാട്ടില്‍ വച്ച് വെടിയേറ്റ് മരിച്ചത്. സി.പി.എം നേതാവ് എം.എം. മണി മണക്കാട് നടത്തിയ കൊലവെറി പ്രസംഗത്തോടെയാണ് അഞ്ചേരി ബേബി വധക്കേസ് വീണ്ടും അന്വേഷണത്തിന് വിധേയമായത്.
ജനപ്രതിനിധിയായ സിപിഎം നേതാവിനെ അറസ്റ്റ് ചെയ്ത് കുറ്റപത്രം നല്കാന് ഉദ്യോഗസ്ഥര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടും ആഭ്യന്തരവകുപ്പ് പോലീസ് നീക്കത്തിന് ക്ലിപ്പിട്ടിരിക്കുകയാണ്. കേസില്‍ ഇതുവരെ എം.എം മണി ഉള്‍പ്പെടെ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്. ജനപ്രതിനിധിയായ സി.പി.എം നേതാവ് ഉള്‍പ്പെടെ അഞ്ച് പേരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്.
ഗൂഢാലോചനയില്‍ ജനപ്രതിനിധിയായ സിപിഎം നേതാവ് പങ്കെടുത്തതിന്റെ വിവരം പൊലീസിന് ലഭിച്ചിരുന്നു. കൊലപാതകംനടക്കുമ്പോള് ഇദ്ദേഹം രാജാക്കാട് ഏരിയ കമ്മറ്റിഭാരവാഹിയായിരുന്നു.ബേബിവധക്കേസില്‍ സി.പി.എം നേതാക്കളായ എം.എം മണി, ഒ.ജി.മദനന്, പാമ്പുപാറക്കുട്ടന് എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
എം.എം മണി, ഒ.ജി മദനന് എന്നിവരെ കൊലസ്ന്റെ ഗൂഢാലോചനയില്‍ പങ്കെടുത്തതിനാണ് അറസ്റ്റ് ചെയ്തത്. പാമ്പുപാറ കുട്ടന് കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്നു എന്ങ്കണ്ടെത്തിയതിനെത്തുടര് ന്നായിരുന്നു അറസ്റ്റ്. കമ്മ്യൂണിസ്റ്റ് കോട്ടകളില്‍ വിള്ളല്‍ വീഴ്ത്തിയതാണ് അരും കൊലയ്ക്ക് സിപിഎം നേതാക്കളെ പ്രേരിപ്പിച്ചത്. മരിക്കുമ്പോള്‍ ബേബി യൂത്ത്കോണ്‍ഗ്രസിന്റെ ഉടുമ്പന്‍ചോല മണ്ഡലം പ്രസിഡന്റായിരുന്നു. സിപിഎം പ്രദേശിക നേതാക്കള്‍ ഈ കേസില്‍ പിടിയിലായിരുന്നു. തെളിവിന്റെ അഭാവത്തില്‍ പ്രതികളെ വിട്ടയക്കുകയായിരുന്നു.
ബേബി വധക്കേസില്‍ സര്‍ക്കാര്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചിട്ട് ഒരു വര്‍ഷമായി സിബി ചേനപ്പാടിയെയാണ് പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്.
സംഗീത് രവീന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: