കോട്ടയം: ബ്ലേഡ്മാഫിയയെ അമര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിക്ക് ഓപ്പറേഷന് കുബേര എന്ന് പേരിട്ടതിനെതിരെ കോണ്‍ഗ്രസ് നേതാവ് പി.ടി തോമസും രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലാണ് ചരിത്രബോധത്തോടും ഭാരതീയ സംസ്കാരത്തോടുമുള്ള അവഹേളനമാണ് നടപടിയെന്ന് പി.ടി തോമസ് പറഞ്ഞിരിക്കുന്നത്.
ബ്ലേഡ്മാഫിയകള്ക്കെതിരെ നടത്തുന്ന നടപടികള്‍ക്ക് ‘ഓപ്പറേഷന് ഷൈലോക്ക്’ എന്ന ഷേക്സ്പീരിയന്‍ പ്രയോഗം സ്വീകരിച്ചിരുന്നുവെങ്കില്‍ ആ പേര് കുറേക്കൂടി ആകര്‍ഷകവും അര്‍ത്ഥവത്തും ആകുമായിരുന്നു. അദ്ദേഹം പറയുന്നു. പുരാണത്തില്‍ വൈശ്രവസ്സിന്റെ പുത്രനും ലങ്കാധിപതിയുമായിരുന്ന കുബേരന് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക അതിക്രമങ്ങള്‍ നടത്തിയിട്ടില്ല.അദ്ദേഹത്തിന്റെ ലങ്കാരാജ്യവും പുഷ്പകവിമാനവും രാവണന് പിടിച്ചടക്കിയതായിട്ടാണ് വായിച്ചിട്ടുള്ളതെന്നും വസ്തുത ഇതായിരിക്കേ ഓപ്പറേഷന് കുബേര എന്ന പ്രയോഗം ചരിത്രപരമായും സാംസ്കാരികപരമായും തിരുത്തപ്പെടേണ്ടതാണ് എന്നും പി.ടി പറയുന്നു.
ഓപ്പറേഷന് കുബേരയെന്ന പേര് ശരിയല്ലെന്നും ഹിന്ദു മതത്തെ അവഹേളിക്കുന്നതാണെന്നും നേരത്തെ ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.ബ്ലേഡ്മാഫിയ സംഘങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ക്ക് കുബേരന്റെ പേര് നല്‍കിയതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടും ഓപ്പറേഷന് കുബേര എന്ന പേര് മാറ്റുകയില്ലെന്ന നിര്‍ബന്ധബുദ്ധിയാണ് ആഭ്യന്തരമന്ത്രി രമേശ്ചെന്നിത്തല സ്വീകരിക്കുന്നത്.ധനത്തിന്റെ അധിദേവതയായി ആരാധിക്കുന്ന കുബേരനെ കൊള്ളപ്പലിശക്കാരനായി ചിത്രീകരിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ സന്യാസിശ്രേഷ്ഠന്മാരടക്കം പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ബ്ലേഡ്മാഫിയ സംഘങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ അതിശക്തമായി തുടരുകയും, ഹൈന്ദവ ദേവതാ സങ്കല്‍പ്പത്തെ അപമാനിക്കുന്ന തരത്തിലുള്ള നാമധേയം ഒഴിവാക്കണമെന്നുമാത്രവുമാണ് ഹൈന്ദവ വിശ്വാസികളുടെയും സന്യാസിശ്രേഷ്ഠന്മാരുടെയും ആവശ്യം.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: