തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമെ ബാര്‍ ലൈസന്‍സ് നല്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. ഫൈവ് സ്റ്റാര്‍ അല്ലാത്ത ഹോട്ടലുകള്‍ക്ക് ഇനിമുതല്‍ ലൈസന്‍സ് നല്‍കില്ലെന്നും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടെ അന്തിമ ലൈസന്‍സ് തീരുമാനിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതുതായി ഒരു ബാറിനും ഇനി ലൈസന്‍സ് അനുവദിക്കില്ല. അടുത്ത വര്‍ഷം മുതല്‍ ലഹരിവിരുദ്ധ ദിനത്തില്‍ മദ്യഷാപ്പുകള്‍ അടച്ചിടുമെന്നും മദ്യ ഉപയോഗം ഘട്ടംഘട്ടമായി കുറക്കാനാണ് ഈ നടപടിയെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: