തിരുവനന്തപുരം: ഐഎഎസ് അസോസിയേഷന് ഭാരവാഹികള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും. ഐഎസ്എസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചേരിപ്പോര് രൂക്ഷമായ സാഹചര്യത്തിലാണ് ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കാണുന്നത്. ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ എം ചന്ദ്രശേഖരനെ സര്‍ക്കാര്‍ മധ്യസ്ഥനാക്കിയിരുന്നു. പക്ഷെ ഈ മധ്യസ്ഥത തള്ളികളഞ്ഞ അസോസിയേഷന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
സര്‍വീസ് വിഷയങ്ങള്‍ ചൂണ്ടികാട്ടി നേരത്തെ ഐഎഎസ് അസോസിയേഷന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതുകൂടാതെ അസോസിയേഷന് അംഗങ്ങള്‍ നല്കിയ പരാതികളും ഭാരവാഹികള്‍ മുഖ്യമന്ത്രിയെ അറിയിക്കും. ഐഎഎസ് ഉദ്യോഗസ്ഥരുടെ കോണ്ഫിഡഷ്യല് റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി എഴുതുന്നതിനു പകരം മന്ത്രിമാര്‍ എഴുതണം എന്ന ആവശ്യം അസോസിയേഷന് മുന്നോട്ടുവച്ചിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കണമെന്നാണ് അസോസിയേഷന്റെ പ്രധാന ആവശ്യം. ചര്‍ച്ചയില്‍ മുഖ്യമന്ത്രി സ്വീകരിക്കുന്ന ഏതു നിലപാടിനെയും സ്വാഗതം ചെയ്യുമെന്ന് അസോസിയേഷന് ഭാരവാഹികള്‍ അറിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: