തിരുവനന്തപുരം: മഹാരാഷ്ട്ര ഗവര്‍ണര്‍ കെ.ശങ്കരനാരായണനും മിസോറാം ഗവര്‍ണര്‍ വക്കം പുരുഷോത്തമനും രാജിവയ്ക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പന്തളം സുധാരന് ആവശ്യപ്പെട്ടു.
ഗവര്‍ണര്‍മാരോട് രാജിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെങ്കിലും ശങ്കരനാരായണനും വക്കം പുരുഷോത്തമനും അതിന് തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പന്തളം സുധാകരന്റെ ആവശ്യം.
ശങ്കരനാരായണനും വക്കം പുരുഷോത്തമനും കഴിവും പ്രവര്‍ത്തന പരിചയവുമുള്ള നേതാക്കളാണ്. അവര്‍ സ്വയം രാജിവച്ച് കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചു വരവിന് വേണ്ടി ശ്രമിക്കുകയാണ് വേണ്ടതെന്നും പന്തളം സുധാകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: