കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ)യുടെ വനിതാവിഭാഗമായ ദ ഇന്ത്യന്‍ വിമണ്‍ നെറ്റ്വര്‍ക്ക് (ഐഡബ്ല്യുഎന്‍) 24ന് കൊച്ചിയിലെ ഹോട്ടല്‍ ലേ മെറീഡിയനില്‍ വിമണ്‍ ലീഡര്‍ഷിപ്പ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു.
കോര്‍പ്പറേറ്റ് പ്രൊഫഷണലുകള്‍, സംരംഭകര്‍, കലാകാരികള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങി അതാത് മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വനിതാ നേതാക്കള്‍ കോണ്‍ക്ലേവിലെ ഫോറത്തില്‍ സംസാരിക്കും. സംസ്ഥാന ആസൂത്രണ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയായ ഡോ. അനുരാധ ബലറാം, ചലച്ചിത്ര സംവിധായക അഞ്ജലി മേനോന്, സിനിമാതാരം റിമ കല്ലിങ്കല്‍, ന്യൂട്രി ഹെല്‍ത്ത് സിസ്റ്റംസ് മാനേജിങ് ഡയറക്ടര്‍ ഡോ. ഷിഖ ശര്‍മ്മ, പാര്‍ക്ക് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ സിഇഏ അനുഷ രവി, ഡാന്‍സര്‍ മേതില്‍ ദേവിക, സാമൂഹ്യ പ്രവര്‍ത്തകയായ ഡോ. പിയൂഷ് ആന്റണി, ഭീമ ബൗടിക്ക് ഡയറക്ടര്‍ മേഘന ബിന്ദു മാധവ്, ശ്രീജന ഗ്രൂപ്പ് ചെയര്‍പേഴ്സനും മാനേജിങ് ഡയറക്ടറുമായ ഡോ. സുധ പി അയ്യര്‍, കേരള വിമണ്‍ കമ്മീഷന് മെമ്പര്‍ ഡോ. പ്രമീള ദേവി, കോണ്‍ഫിഡന്‍ഷ്യല്‍ ഇന്‍വെസ്റ്റര്‍ ഗ്രൂപ്പ് സിഎഫ്ഒയും കണ്സല്ട്ടന്റുമായ ആന്ത്ര ഭാര്‍ഗവ, മഹിളാ മന്ദിരം സെക്രട്ടറി ശ്രീകുമാരി, സികെ ട്രീറ്റിന്റെ എംഡി ചിത്ര കൃഷ്ണന് തുടങ്ങിയ പ്രമുഖര്‍ ഫോറത്തില്‍ സംസാരിക്കും. വിശദവിവരങ്ങള്‍ക്ക് – 0484 4012300.
പ്രതികരിക്കാൻ ഇവിടെ എഴുതുക: