കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ ജയിലില്‍ ഫോണ്‍ വിളിച്ചതുമായി ബന്ധപ്പെട്ട കേസില്‍ നാലു പേരെ കൂടി പ്രതി ചേര്‍ത്തു. കേസില്‍ ശിക്ഷിക്കപ്പെട്ട സി.പി.എം പ്രാദേശിക നേതാക്കളായ പി.കെ.കുഞ്ഞനന്തന്, കെ.സി.രാമചന്ദ്രന്, കൊലയാളി സംഘാംഗം അണ്ണന് സിജിത്ത്, എം.സി.അനൂപ് എന്നിവരെയാണ് പ്രതി ചേര്‍ത്തത്.
ഫോണ്‍ വിളിയുമായി ബന്ധപ്പെട്ട കേസില്‍ നേരത്തെ 14 പേരെ പ്രതികളാക്കിയിരുന്നു. നാലു പേരെ കൂടി ചേര്‍ത്തതോടെ പ്രതികളുടെ എണ്ണം 18 ആയി. ജയിലില്‍ നിന്ന് ഫോണും സിം കാര്‍ഡും കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്ന് പ്രതികളെ നേരത്തെ തിരുവനന്തപുരത്തെ പൂജപ്പുര ജയിലിലേക്ക് മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: