കൊച്ചി: ഫാക്ടിനു പ്രഖ്യാപിച്ച പാക്കേജ് നടപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ വളരെയേറെ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി അനന്ത്കുമാര്‍ പറഞ്ഞു. പ്രകൃതിവാതകത്തിനുള്ള വാറ്റ് ടാക്സ് കുറയ്ക്കാനും, റോഡിലൂടെ അമോണിയ കൊണ്ടുപോകുന്നതിനുള്ള തടസ്സം നീക്കുന്നതിനും, വില്ലിംങ്ങ്ടണ് ഐലന്റിലെ 10000 ടണ്‍ സ്റ്റോറേജ് കപ്പാസിറ്റി 22000 ടണ്‍ ആയി ഉയര്‍ത്തുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഉച്ചയ്ക്ക് 2.45 ന് കൊച്ചി ഏലൂര്‍ ഉദ്യോഗമണ്ഡലിലുള്ള ഫാക്ടിന്റെ കോര്‍പ്പറേറ്റ് ഓഫീസിലെത്തിയ മന്ത്രി അനന്ത്കുമാറിനെ ബിജെപി പ്രവര്‍ത്തകരും ഫാക്ട് ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചു. സിഐഎസ്എഫ് ഒരുക്കിയ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച മന്ത്രി ഫാക്ട് മാനേജ്മെന്റ് പ്രതിനിധികളുമായും സേവ് ഫാക്ട് നേതാക്കളുമായും ചര്‍ച്ച നടത്തി. എഫ്എസിടി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജയ്വീര് ശ്രീവാസ്തവ, ടെക്നിക്കല്‍ ഡയറക്ടര്‍ വി.കെ.അനില്‍, ഫൈനാന്‍സ് ഡയറക്ടര്‍ മുത്തുസ്വാമി, ജോ. സെക്രട്ടറി ശ്യാം ലാല്‍ ഗോയല്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.മുരളീധരന്, ജന. സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്, സേവ് ഫാക്ട് നേതാവ് കെ.ചന്ദ്രന്‍പിള്ള തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഫാക്ട് പുനരുദ്ധാരണത്തിനായി 960 കോടിയുടെ പാക്കേജ് അനുവദിക്കാന്‍ തീരുമാനമായെങ്കിലും പിന്നീട് ഇത് റദ്ദാക്കുകയായിരുന്നു. ഫാക്ടിന്റെ പുനരുദ്ധാരണം യാഥാര്‍ത്ഥ്യമാക്കുമെന്ന് ബിജെപി തെരഞ്ഞെടുപ്പ്വേളയില്‍ പ്രഖ്യാപിച്ചിരുന്നു. അനന്തകുമാറിെന്റ സന്ദര്‍ശനം ഫാക്ടിന് പുതുജീവന്‍ നല്‍കുമെന്ന പ്രതീക്ഷയിലാണ് മാനേജ്മെന്റും തൊഴിലാളികളും. കേന്ദ്രമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് സമരസമിതി ഇന്ന് യോഗം ചേര്‍ന്ന് മാസങ്ങളായി നടന്നുവരുന്ന സമരം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനമെടുക്കും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: