തിരുവനന്തപുരം: വിലയിടിവ് തടയാന്‍ പുതിയ ക്രോപ്പ്് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ.പി. മോഹനന് നിയമസഭയില്‍ അറിയിച്ചു. കാര്‍ഷികദിനമായ ചിങ്ങം ഒന്നിനു മുമ്പ് പദ്ധതി നടപ്പാക്കും. ഇടിമിന്നലേറ്റുള്ള അപകടത്തിന് പോലും സുരക്ഷ ലഭിക്കുന്നതാണ് പദ്ധതി. കൃഷ്ണന്‍കുട്ടി കമ്മീഷന് ശുപാര്‍ശകള്‍ നടപ്പാക്കും. ഇനി കര്‍ഷക ആത്മഹത്യ ഉണ്ടാകരുതെന്നാണ് സര്‍ക്കാരിന്റെ താത്പര്യം. യു.ഡി.എഫ് അധികാരത്തിലേറിയശേഷം 51 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. റബര്‍ കൃഷി ഇതുവരെ കൃഷിയായി അംഗീകരിക്കാത്തതിനാല്‍ കൃഷിവകുപ്പിന് സഹായിക്കാന്‍ കഴിയില്ല. ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ മൈക്രോഫിനാന്‍സിന് നാലുശതമാനം പലിശയ്ക്ക് നല്കുന്ന വായ്പ കര്ഷകരിലെത്തുമ്പോള് 22 ശതമാനം വരെ പലിശയാകുന്നു. ഇക്കാര്യത്തില്‍ ബാങ്കുകളുടെ യോഗം വിളിച്ച് ചര്‍ച്ച ചെയ്ത് അനുകൂല നടപടി സ്വീകരിക്കും. സംസ്ഥാന കടാശ്വാസ കമ്മീഷന് കര്‍ഷകരുടെ വായ്പ എഴുതി തള്ളിയിട്ടും ബാങ്കുകള്‍ ഈടുവച്ച രേഖകള്‍ നല്‍കാതിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ബാങ്കുകളിന്മേല് സമ്മര്‍ദ്ദം ചെലുത്തും. കടാശ്വാസത്തിനായി കൂടുതല്‍ ധനസഹായം ലഭിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തും. വിലയിടിവ് മൂലമുള്ള കര്‍ഷക ആത്മഹത്യ തടയുന്നതിന് ഇന്‍കം ഗ്യാരന്റി സ്കീം നടപ്പാക്കിയിട്ടുണ്ട്. ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് വേണ്ടി ഉത്പാദചിലവിന് ഉപരിയായി ന്യായമായ ലാഭം ഉറപ്പുവരുത്തുന്നതിനായി ഒരു പദ്ധതി നടപ്പാക്കുന്നകാര്യം സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്.
സംസ്ഥാനത്ത് 1550 ഹെക്ടര്‍ തരിശുഭൂമിയില്‍ ഹെക്ടറിന് 15000 രൂപ സബ്സിഡി നിരക്കില്‍ നെല്‍കൃഷി ചെയ്യുന്നതിനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് പദ്ധതി നടപ്പാക്കാനാണുദ്ദേശിക്കുന്നത്. കുടുംബശ്രീ, ജനശ്രീ, സ്വാശ്രയസംഘങ്ങള്‍, തരിശ്ഭൂമിയുടെ ഉടമകള്‍, ഭൂരഹിത കര്‍ഷകര്‍, കര്‍ഷകഗ്രൂപ്പുകള്‍ എന്നിവ കൂടാതെ കൃഷി താത്പര്യമുള്ള എല്ലാവര്ക്കും പദ്ധതിയില്‍ പങ്കാളിയാകാം. കര്‍ഷകര്‍ക്ക് ആവശ്യമായ വിത്തുകള്‍, തൈകള്‍ എന്നിവ കൃഷിവകുപ്പിന്റെ ഫാമുകള്‍ കേരള കാര്‍ഷിക സര്‍വകലാശാല, പിഎഫ്പിസ.കെ എന്നിവിടങ്ങളില്‍ നിന്നു വാങ്ങാം.സംസ്ഥാനത്ത് നെല്ലൊഴിച്ച് മറ്റ് കാര്‍ഷിക വിളകള്‍ക്കൊന്നും ഉത്പാദനത്തില്‍ കുറവ് വന്നിട്ടില്ല. എന്നാല്‍ ഉത്പാദന ക്ഷമത വര്‍ദ്ധിച്ചിട്ടുണ്ട്. നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി എല്ലാസഹായവും സര്‍ക്കാര്‍ ചെയ്യും. കൃഷിഭൂമിയില്‍ അമ്ലത്തിന്റെ അംശം കൂടുതലായതുകൊണ്ട് കുമ്മായം മണ്ണില്‍ ചേര്‍ക്കാന്‍ കൃഷിക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി കൂടുതല്‍ ബോധവത്കരണം നടത്തും. പാപ്പനംകോട് കോലിയക്കോട് പാടത്തെ നെല്‍കൃഷി മാതൃകാപരമാണ്. അതിനുവേണ്ട സഹായം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: