തിരുവനന്തപുരം: ഓപ്പറേഷന് കുബേരയുടെ ഭാഗമായി ബ്ലേഡ് മാഫിയകള്‍ക്കെതിരായ പരാതികള്‍ ജനങ്ങള്‍ക്ക് ബോധിപ്പിക്കുന്നതിന് ടോള്‍ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഓപ്പറേഷന് കുബേര ആരംഭിച്ചശേഷം നാട്ടില്‍ അമിതപലിശയ്ക്ക് പണമീടാക്കുന്ന സംഘങ്ങള്‍ക്കെതിരെ ഒരു അവബോധം സൃഷ്ടിക്കാനായിട്ടുണ്ട്. ബ്ലേഡ് മാഫിയയുടെ വേരറുക്കുന്നത് വരെ ശക്തമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. എത്ര ഉന്നതരായാലും പരാതി ന്യായമാണെങ്കില്‍ പൊലീസ് നടപടിയെടുക്കും.
ചെറുകിട മൈക്രോ ഫിനാന്‍സിംഗ് സ്ഥാപനങ്ങളെ സഹായിക്കുന്നതിന് സഹകരണസംഘങ്ങളുമായി അവയെ ബന്ധിപ്പിക്കുന്നത് പരിശോധിച്ചുവരികയാണെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു. കൊയിലാണ്ടിയില്‍ മൂടാടി പഞ്ചായത്തിലെ നിമിത എന്ന പെണ്‍കുട്ടിയെ ഗുരുവായൂരില്‍ വച്ച് കാണാതായ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കുമെന്നും ചെന്നിത്തല അറിയിച്ചു.
ഹെല്‍മറ്റ് വേട്ടയുടെ പേരില്‍ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെയോ പോലീസിന്റെയോ ഭാഗത്ത് നിന്നുള്ള പീഡനങ്ങള്‍ ഒഴിവാക്കാന്‍ നടപടികളെടുക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിയമസഭയെ അറിയിച്ചു. ആളുകളെ വേട്ടയാടിപ്പിടിക്കുന്നത് പ്രാകൃതമാണ്. കഴിയുന്നത്ര സൗഹാര്‍ദ്ദപരമായി തന്നെ പ്രശ്നപരിഹാരമുണ്ടാക്കുകയാണ് വേണ്ടത്. എന്നാല്‍ ട്രാഫിക് നിയമങ്ങള്‍ നടപ്പാക്കാതിരിക്കാനാവില്ലെന്നും സബ്മിഷിന് മന്ത്രി മറുപടി നല്കി. സാക്ഷരതാ പ്രേരക്മാരുടെ ഓണറേറിയം തുക വര്‍ദ്ധിപ്പിക്കുന്നത് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ് മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: