തൃശൂര്‍: മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്ക് ജന്മഭൂമിയുടെ ആദരവ്. അരനൂറ്റാണ്ടിലേറെക്കാലം ഇന്ത്യന്‍ എക്സ്പ്രസിലും മലയാള മനോരമയിലും പ്രവര്‍ത്തിച്ച പി. അരവിന്ദാക്ഷന്, മാതൃഭൂമിയുടെ ലേഖകനായി പ്രവര്‍ത്തിച്ച എ.കെ. വിജയന് എന്നിവരെയാണ് തൃശൂര്‍ എഡിഷന് ഉദ്ഘാടന ചടങ്ങില്‍ ആദരിച്ചത്.
ജന്മഭൂമി ചെയര്മാന് കുമ്മനം രാജശേഖരന് ഇരുവര്‍ക്കും ഉപഹാരം നല്കി പൊന്നാടയണിയിച്ചു. ഇന്ത്യന്‍ എക്സ്പ്രസില്‍ റിപ്പോര്‍ട്ടറായി ചേര്‍ന്ന അരവിന്ദാക്ഷന് കൊച്ചി എഡിഷനില്‍ ന്യൂസ് എഡിറ്ററായിരുന്നു. പിന്നീട് മനോരമയില്‍ ചേര്‍ന്ന അദ്ദേഹം എഡിറ്റോറിയല്‍ പേജില്‍ പാര്ത്ഥന് എന്ന തൂലികാ നാമത്തില്‍ സമകാലിക രാഷ്ട്രീയത്തെക്കുറിച്ചുള്ള കോളം കൈകാര്യം ചെയ്തിരുന്നു. എ.കെ. വിജയന് മാതൃഭൂമി തൃശൂര്‍ ബ്യൂറോയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. 1968ലാണ് പത്രപ്രവര്‍ത്തന രംഗത്തേക്ക് അദ്ദേഹം കടന്നുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: