തിരുവനന്തപുരം: മന്ത്രിമാരുടേയും ചീഫ് വിപ്പിന്റെയും ഔദ്യോഗിക വസതികള്‍ക്കായി ചെലവഴിച്ചത് 4,28,29,948 രൂപ. അറ്റകുറ്റപ്പണികള്‍ക്കും മോടിപിടിപ്പിക്കലിനും സാധനസാമഗ്രികള്‍ വാങ്ങുന്നതിനുമാണ് ഇത്രയും തുക ചെലവഴിച്ചത്. ഏറ്റവുമധികം തുക ചെലവഴിച്ചത് മന്ത്രി എം.കെ. മുനീറാണ്. 73,36,720 രൂപ. അറ്റകുറ്റപ്പണികള്‍ക്കായി 70.44 ലക്ഷം രൂപയും കര്ട്ടന് വര്‍ക്കിനും ഫര്‍ണിച്ചര്‍ റിപ്പയറിംഗിനുമായി 2.55 ലക്ഷവും ചിലവിട്ടു. സാധനസാമഗ്രികള്‍ വാങ്ങാന്‍ 36,094 രൂപയും ചെലവിട്ടതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഭയെ അറിയിച്ചു.
രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് മന്ത്രി കെ.എം. മാണിയാണ്. 34.46 ലക്ഷം രൂപയാണ് ചെലവഴിച്ചത്. മഞ്ഞളാംകുഴി അലി 29.07 ലക്ഷവും മന്ത്രി കെ.പി. മോഹനന് 30.08 ലക്ഷവും മന്ത്രി അനൂപ് ജേക്കബ് 31.03 ലക്ഷവും പി.കെ. കുഞ്ഞാലിക്കുട്ടി 27.12 ലക്ഷവും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് 26.62 ലക്ഷവും സി.എന്‍. ബാലകൃഷ്ണന് 23.15 ലക്ഷവും ചെലവഴിച്ചു.ഏറ്റവും കുറഞ്ഞ തുക ചെലവഴിച്ചത് മന്ത്രി വി.എസ്. ശിവകുമാറാണ്. 2.56 ലക്ഷം. സ്വന്തം വീട്ടിലാണ് ശിവകുമാര്‍ താമസിക്കുന്നത്. വാടകവീട്ടില്‍ താമസിക്കുന്ന ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് 22.47 ലക്ഷം ചെലവാക്കിയിട്ടുണ്ട്. ഇതില്‍ 20.23 ലക്ഷവും സാധന സാമഗ്രികള്‍ വാങ്ങിയ വകയിലാണ്.
മറ്റ് മന്ത്രിമാര്‍ ചെലവഴിച്ച തുക(ലക്ഷത്തില്‍):ആര്യാടന് മുഹമ്മദ് 16.33, കെ.സി. ജോസഫ് 12.38, പി.ജെ. ജോസഫ് 17.83, ഷിബുബേബി ജോണ്‍ 11.21 , മുന്‍മന്ത്രി കെ.ബി. ഗണേഷ്കുമാര് 11.05 , അടൂര്‍ പ്രകാശ് 9.17 , അബ്ദുറബ്ബ് 8.73, എ.പി. അനില്‍കുമാര്‍ 6.19, വി.കെ. ഇബ്രാഹിംകുഞ്ഞ് 6.03 പി.കെ. ജയലക്ഷ്മി 5.93, കെ.ബാബു 4.85.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 18.58 ലക്ഷമാണ് ഔദ്യോഗിക വസതി മോടി പിടിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ക്കുമായി ചെലവഴിച്ചത്. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് ചെലവഴിച്ചത് 68.85 ലക്ഷം രൂപയും .അതിഥി സല്‍ക്കാരത്തിനായി 73,414 രൂപയും യാത്രാബത്ത ഇനത്തില്‍ 3.22ലക്ഷം രൂപയും ചെലവായി. ഔദ്യോഗിക വസതിയില്‍ സാധന സാമഗ്രികള്‍ വാങ്ങുന്നതിനായി ആകെ 10.24ലക്ഷം രൂപയും ചെലവായി. ഏപ്രില്‍ 30 വരെയുള്ള ടെലിഫോണ്‍ ചാര്ജ്ജിനത്തില് മന്ത്രിമാരില്‍ മുന്നില്‍ നില്‍ക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. 6.95 ലക്ഷം. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് ടെലഫോണ്‍ ചാര്ജ്ജിനത്തില് 4.16 ലക്ഷം രൂപ ചെലവായി.(ഓഫീസ്2.57 ലക്ഷം, വസതി1.38 ലക്ഷം, മൊബെയില്‍ഫോണ്‍21,456 രൂപ).മന്ത്രിമാരില്‍ തൊട്ടുപിന്നില്‍ എം.കെ. മുനീറാണ്. 5.88 ലക്ഷം.മറ്റ് മന്ത്രിമാര്‍ (തുക ലക്ഷത്തില്‍):പി.കെ. കുഞ്ഞാലിക്കുട്ടി 4.78 ,എ.പി. അനില്‍കുമാര്‍ 4.60, കെ.പി. മോഹനന് 4.32 , കെ.എം. മാണി 4.22, വി.എസ്. ശിവകുമാര്‍ 4.12, ഷിബുബേബി ജോണ്‍ 3.72, അനൂപ് ജേക്കബ് 3.77,അടൂര്‍ പ്രകാശ് 3.69, പി.കെ. അബ്ദുറബ്ബ് 3.54, കെ.സി. ജോസഫ് 3.38, വി.കെ. ഇബ്രാഹിംകുഞ്ഞ് 3.30, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് 2.95, ആര്യാടന്‍മുഹമ്മദ് 2.97, സി.എന്‍. ബാലകൃഷ്ണന് 2.28, മഞ്ഞളാംകുഴി അലി 1.83, കെ.ബാബു 1.79, പി.ജെ. ജോസഫ ്1.68, പി.കെ. ജയലക്ഷ്മി 1.54, മുന്‍മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ 1.25, രമേശ് ചെന്നിത്തല 43,769 രൂപ, ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് 1.32ലക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: