കൊച്ചി: അമൃതഭാരതി വിദ്യാപീഠത്തിന്റെ ഒക്ടോബര്‍ 22 ദീപാവലി ദിനത്തില്‍ നടക്കുന്ന പ്രബോധിനി, സന്ദീപനി, ഭാരതി പരീക്ഷകള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു.
നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷകള്‍ ആഗസ്റ്റ് 1 വരെ കേന്ദ്രകാര്യാലയത്തില്‍ സ്വീകരിക്കും. വിദ്യാഭ്യാസ പ്രായവ്യത്യാസമില്ലാതെ ആര്‍ക്കും പ്രബോധിനി പരീക്ഷക്ക് ചേരാവുന്നതാണ്. പ്രബോധിനി വിജയിച്ചവര്‍ക്ക് സന്ദീപനിയും സന്ദീപനി വിജയിച്ചവര്‍ക്ക് ഭാരതി പരീക്ഷയും എഴുതാവുന്നതാണ്. പരീക്ഷയുടെ മാധ്യമം മലയാളമായിരിക്കും. ഉപഭാഷയായി സംസ്കൃതവും. മൂന്ന് പരീക്ഷക്കും പ്രത്യേകം പാഠപുസ്തകങ്ങളുമുണ്ട്. ഭാരതിക്ക് നിശ്ചിത കേന്ദ്രങ്ങളില്‍ മാത്രമേ പരീക്ഷ ഉണ്ടായിരിക്കുകയുള്ളൂ.
അപേക്ഷാഫോറം ജില്ലാ സംയോജകന്മാരില്നിന്നും അമൃതഭാരതിയുടെ വെബ്സൈറ്റില്‍നിന്നും (www.amrithabharathi.org) ലഭിക്കും. ഇ-മെയില്‍: [email protected] പാഠപുസ്തകത്തിനും മറ്റ് വിശദവിവരങ്ങള്‍ക്കും ചുവടെചേര്ത്ത മേല്‍വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്. അമൃതഭാരതി വിദ്യാപീഠം, തമ്പുരാട്ടിപറമ്പ് റോഡ്, ഇടപ്പള്ളി, കൊച്ചി-682024. ഫോണ്‍: 0484-2334673, മൊബെയില്‍:
പ്രതികരിക്കാൻ ഇവിടെ എഴുതുക: