കോഴിക്കോട്: മലയാളി യുവതിയെ ട്രെയിനില്‍ കൊള്ളയിടിച്ചു. കൊയിലാണ്ടി സ്വദേശി മീരയും രണ്ടു മക്കളുമാണ് കൊള്ളയടിക്ക് ഇരയായത്. ഇവരുടെ കൈവശമുണ്ടായിരുന്ന മൂന്ന് ലക്ഷം രൂപയുടെ സ്വര്‍ണവും എ.ടി.എം കാര്‍ഡും പണവും മോഷ്ടാക്കള്‍ കൊണ്ടുപോയി.
സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസില്‍ ചണ്ടീഗഡില്‍ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്നു മീര. ഷിംലയില്‍ സൈനിക ഉദ്യേഗസ്ഥനായ മണിയുടെ ഭാര്യയാണ് മീര. രാജസ്ഥാനിലെ കോട്ടയ്ക്കും ഗുജറാത്തിലെ വഡോദരക്കുമിടയില് വെച്ചാണ് മോഷണം നടന്നതെന്ന് മീര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: