ന്യൂദല്‍ഹി: ഛത്തീസ്ഗഢ് ഗവര്‍ണര്‍ ശേഖര്‍ ദത്ത് രാജിവെച്ചു. കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരോട് രാജിവെയ്ക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ രാജി.
രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറിയതായി ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ബി.എല്‍.ജോഷി, നാഗാലാന്‍ഡ് ഗവര്‍ണര്‍ അശ്വിനി കുമാര്‍ എന്നിവര്‍ രാജിവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: