ശ്രീനഗര്‍: പാക്കിസ്ഥാന് വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പാക്കിസ്ഥാന് സൈന്യം സാമ്പയിലുള്ള ഇന്ത്യന്‍ പോസ്റ്റിന് നേരെയാണ് വെടിയുതിര്‍ത്തത്.
യാതൊരു വിധത്തിലുമുള്ള പ്രകോപനവും കൂടാതെയുള്ള പാക്ക് സൈന്യത്തിന്റെ നീക്കത്തിനെതിരെ ബിഎസ്എഫ് ജവാന്മാര് തിരിച്ചടിച്ചു. വെടിവയ്പ്പില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ പാക്കിസ്ഥാന് കാശ്മീരിലെ പൂഞ്ച് മേഖലയില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ത്തിരുന്നു.
അതിര്‍ത്തിയില്‍ നിരന്തരമായ ആക്രമണങ്ങളും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളും തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്ലി കഴിഞ്ഞ ആഴ്ച്ച പ്രശ്ന ബാധിത പ്രദേശങ്ങള്‍
സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: