തിരുവനന്തപുരം: ഹാജര്‍പുസ്തകത്തില്‍ ഒപ്പിടാതെ നിയമസഭയില്‍ എം.എ. ബേബി ഹാജരായത് ചട്ടവിരുദ്ധമാണെന്ന് സ്പീക്കറുടെ റൂളിംഗ്. വോട്ടിംഗില്‍ പങ്കെടുക്കുന്നതിന് ഹാജര്‍ പുസ്തകത്തില്‍ ഒപ്പിടണമെന്നില്ല. ഹാജര്‍ പുസ്തകത്തില്‍ ഹാജര്‍ രേഖപ്പെടുത്താന്‍ വിട്ടുപോകുന്ന അംഗങ്ങള്‍ അക്കാര്യം രേഖാമൂലം അറിയിച്ചാല്‍ ഹാജര്‍ രേഖപ്പെടുത്താന്‍ പ്രത്യേകാനുമതി നല്‍കാറുണ്ട്. എം.എ. ബേബി ഹാജര്‍ രേഖപ്പെടുത്തണമെന്ന് അഭ്യര്‍ഥിച്ചാല്‍ അനുമതി നല്‍കുമെന്നും സ്പീക്കര്‍ അറിയിച്ചു.
നിയമസഭാചട്ടം 172 പ്രകാരം സഭ ചേരുന്ന ദിവസങ്ങളില്‍ സ്പീക്കര്‍, ഡെപ്യൂട്ടിസ്പീക്കര്‍, മന്ത്രിമാര്‍, പ്രതിപക്ഷനേതാവ്, ചീഫ്വിപ്പ് എന്നിവര്‍ ഒഴികെ ഹാജരാകുന്നവരെല്ലാം ഒപ്പുവെക്കേണ്ടതുണ്ട്. ഒപ്പുവെച്ചിട്ടില്ലെങ്കില് സഭയില്‍ ഹാജരായില്ലെന്ന് കണക്കാക്കാനാണ് ചട്ടം അനുശാസിക്കുന്നതെന്നും കെ.എന്‍. എ ഖാദര്‍ ഉന്നയിച്ച ക്രമപ്രശ്നത്തിന് സ്പീക്കര്‍ മറുപടി നല്കി.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് നേരിട്ട കനത്ത പരാജയത്തിന്റെ പേരില്‍ എം.എ. ബേബിയും പാര്‍ട്ടിയും തമ്മിലുള്ള ശീത സമരം തുടരുകയാണ്. സഭ ചേര്‍ന്ന് ആദ്യ അഞ്ച് ദിവസവും ബേബി സഭയിലെത്തിയിരുന്നില്ല. എംഎല്‍എ. ആയി തുടരുന്നത് രാഷ്ട്രീയ ധാര്‍മികതയ്ക്ക് നിരക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി ബേബി രാജിസന്നദ്ധത അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകും വരെ സഭയില്‍ നിന്ന് വിട്ടു നില്‍ക്കാനായിരുന്നു ബേബിയുടെ തീരുമാനം.
പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ കര്‍ശന നിര്‍ദ്ദേശപ്രകാരമാണ് ബേബി തിങ്കളാഴ്ച സഭയില്‍ ഹാജരായത്. വോട്ടെടുപ്പില്‍ പങ്കെടുത്തെങ്കിലും ഹാജര്‍പുസ്തകത്തില്‍ ഒപ്പിടാതെ മടങ്ങുകയായിരുന്നു. ഇന്നലെയും ബേബി സഭയിലെത്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: