തിരുവനന്തപുരം: മുന്‍ എം.പി പീതാംബരക്കുറിപ്പിനെ കെപിസിസി വൈസ് പ്രസിഡന്റായി നിയമിച്ചു. പി.സി.വിഷ്ണുനാഥിനെയും എം.ലിജുവിനെയും ജനറല്‍ സെക്രട്ടറിമാരായും നിയമിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഹൈക്കമാന്‍ഡ് പുറത്തുവിട്ടു.
കൊല്ലം മൂന് എം.പിയായ പീതാംബര കുറുപ്പിനെ മാറ്റിയാണ് ആര്.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന് യുഡിഎഫ് സീറ്റ് നല്‍കിയത്. പീതാംബര കുറിപ്പിന് കെപിസിസിയില്‍ നിര്‍ണായക പദവി നല്‍കണമെന്ന് നിര്‍ദേശം ഉയര്‍ന്നിരുന്നു. വിഷ്ണുനാഥും ലിജുവും ജനറല്‍ സെക്രട്ടറിമാര്‍ ആയതോടെ എ,ഐ സമവാക്യവും പൂര്‍ത്തിയായി.
കഴിഞ്ഞയാഴ്ച ദല്‍ഹിയില്‍ ഹൈക്കമാന്റുമായി കെപിസിസി പ്രസിഡന്റ് വി.എം സുധീരന് നടത്തിയ കൂടിക്കാഴ്ചയിലാണ് പുതിയ ഭാരവാഹികളുടെ നിയമനം. ഇടുക്കി സീറ്റില്‍ നിന്ന് നീക്കിയ പി.ടി തോമസിനെ എഐസിസി ജനറല്‍ സെക്രട്ടറിസ്ഥാനത്തേക്ക് നിയമിച്ചേക്കുമെന്ന് സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: