തിരുവനന്തപുരം: കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളുന്നത് സര്‍ക്കാരിന്റെ സജീവ പരിഗണനയില്‍ ആണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതിന്റെ ഭാഗമായി ബുധനാഴ്ച ഉന്നതതല യോഗം ചേരുമെന്നും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു.
വിഷയം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കൂടുതല്‍ പേരെ ദുരിത ബാധിതരുടെ പട്ടികയില്‍ ചേര്‍ക്കും. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനാണ് വിഷയം സഭയില്‍ ഉന്നയിച്ചത്.
എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ മരണം കൂടുമ്പോഴും സര്‍ക്കാര്‍ നിസ്സംഗത കാണിക്കുന്നുവെന്ന് വി എസ് ആരോപിച്ചു. ദുരിത ബാധിതര്‍ക്ക് മുന്‍ സര്‍ക്കാരിന്റെ കാലത്ത് യാതൊരു സഹായവും നല്‍കിയില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്കാന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: