ബദൗന്‍: രണ്ട് ദളിത് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ഉത്തര്‍പ്രദേശിലെ ബദൗനില്‍ നിന്നും വീണ്ടും സ്ത്രീകള്‍ക്ക് നേരെ ആക്രമണം. ഇക്കുറി മുപ്പത്തിരണ്ട് വയസായ വീട്ടമ്മയാണ് കൂട്ടമാനഭംഗത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മകനുള്‍പ്പടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രി മരുന്നു വാങ്ങാനായി രണ്ട് മക്കള്‍ക്കൊപ്പം പുറത്തിറങ്ങിയ സമയത്താണ് വീട്ടമ്മ പീഡനത്തിനിരയായത്. വീട്ടമ്മയ്ക്കൊപ്പം ഉണ്ടായിരുന്ന കുട്ടികളെ ബദൗന്‍ ജില്ലയിലെ ബിസോളിലെ പണിതീരാത്ത വീടിനുള്ളില്‍ പൂട്ടിയിട്ട ശേഷമായിരുന്നു പീഡനം. പോലീസ് ഉദ്യോഗസ്ഥന്റെ മകനായ ഹിമാന്‍ഷുവാണ് ഇവരെ പൂട്ടിയിട്ടത്.. പിന്നീട് മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം എത്തി സ്ത്രീയെ മാനഭംഗപ്പെടുത്തുകയായിരുന്നു.
ശനിയാഴ്ചയാണ് പീഡനവിവരം ഇവര്‍ നാട്ടുകാരോട് വിവരം പറഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നൽകി. ഹിമാത്ഷുവിനും കൂട്ടാളികള്‍ക്കെതിരെയും പൊലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: