കൊല്ലം: സംസ്ഥാനത്ത് ട്രോളിങ്ങ് നിരോധനം ഇന്ന് അര്‍ദ്ധരാത്രിമുതല്‍ നിലവില്‍ വരും. ജൂലായ് 31 വരെയാണ് നിരോധനം. രാത്രി പന്ത്രണ്ട് മണിക്ക് നീണ്ടകര പാലത്തിനു താഴെ ചങ്ങലയിട്ട് ബന്ധിക്കുന്നതോടെയാണ് നിരോധനം ഔദ്യോഗികമായി നിലവില്‍ വരിക. ട്രോളിങ് കാലത്ത് പരമ്പരാഗത വളളങ്ങള്‍ക്ക് മാത്രമാണ് മല്‍സ്യബന്ധനം നടത്താന്‍ അനുമതി.
ട്രോളിങ്ങ് കണക്കിലെടുത്ത് ഇപ്പോള്‍ തന്നെ നിരവധി ബോട്ടുകള്‍ നീണ്ടകര പാലത്തിന് കിഴക്ക് കെട്ടിയിട്ടു കഴിഞ്ഞു. എല്ലാ ബോട്ടുകളും ഇങ്ങോട്ട് മാറ്റണമെന്നാണ് നിര്‍ദേശം. അന്യസംസ്ഥാന ബോട്ടുകള്‍ തീരം വിടണം. ബോട്ടുകള്‍ കടലില്‍ പ്രവേശിക്കുന്നത് തടയാന്‍ പൊലീസ്,ഫിഷറീസ്,മറൈന്‍ എന്‍ഫോഴ്സ്മെന്റ് എന്നിവയുടെ നിരീക്ഷണം ശക്തമാക്കും.
ക്ഷേമനിധിയില്‍ അംഗത്വമുളള എല്ലാ മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും സൗജന്യ റേഷന്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. നിരോധനം കഴിയുന്നതുവരെ മല്‍സ്യത്തൊഴിലാളികള്‍ പാര്‍ക്കുന്ന തുറകളില്‍ ഇനി പട്ടിണിയുടെ നാളുകളാണ്. അതേസമയം ട്രോളിങ്ങ് നിരോധന കാലത്ത് വിദേശകപ്പലുകള്‍ ആഴക്കടല്‍ മല്‍സ്യബന്ധനം നടത്തുന്നത് തടയണമെന്ന് മല്‍സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു. കപ്പലുകളുടെ മല്‍സ്യബന്ധനം ട്രോളിങ്ങ് നിരോധനം പ്രഹസനമാകുമെന്നും ഇവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: