നോയിഡ: ബിജെപി നേതാവ് ഓം വീര്‍ സിംഗിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് ഡോക്ടര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സ്വകാര്യ ആശുപത്രിയുടെ ഉടമയായ ഡോ.അദീപ് കോത്പാല്, മാനേജര്‍ ഡോ.കൃഷന് കുമാര്‍, ഡോ.രാംകുമാര്‍ എന്നിരാണ് അറസ്റ്റിലായത്. മിറാപൂര്‍ ടൗണില്‍ വച്ച് കഴിഞ്ഞ വ്യാഴാഴ്ചയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഓംവീറിന്റെ കൊലപാതകത്തിലെ പ്രതി മോനു എന്നയാള്‍ക്ക് പൊലീസിനെ അറിയിക്കാതെ ചികിത്സയ്ക്കെന്ന പേരില്‍ സംരക്ഷണം നല്‍കിയതിനാണ് മൂവരെയും കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഓംവീര്‍ സിംഗിനെ കൊലപ്പെടുത്തിയ ശേഷം സ്വയം മുറിവുണ്ടാക്കിയ മോനു ചികിത്സയ്ക്കെന്ന പേരില്‍ ഇവിടുത്തെ ആശുപത്രിയില്‍ അഭയം തേടുകയായിരുന്നു.
ജൂണ്‍ 10ന് മീരാപ്പൂര്‍ ഗ്രാമത്തിലെ തന്റെ വീട്ടിലേക്ക് പോകവെ ബിജെപി പഞ്ചായത്ത് ഘടകത്തിന്റെ ഉപാദ്ധ്യക്ഷനായ ഓംവീര്‍ സിംഗിനെ (47) ബൈക്കില്‍ വന്ന രണ്ട് അഞ്ജാതര്‍ വെടി വച്ച് കൊല്ലുകയായിരുന്നു. ജൂണ്‍ പതിനൊന്നിന് തന്നെ മോനുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മോനു ഇപ്പോള്‍ മീററ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: