തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥകാരണം നിലച്ചുപോയ പട്ടികജാതി-പട്ടികവര്‍ഗ്ഗ പെണ്‍കുട്ടികള്‍ക്കായുളള കേന്ദ്രസര്‍ക്കാരിെന്റ സൗജന്യ വിദ്യാഭ്യാസ പദ്ധതി പുന:സ്ഥാപിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡനൃ വി.മുരളീധരന് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍നിന്ന് എസ്സി-എസ്ടി പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുവാന്‍ ആരംഭിച്ച സെക്കന്ററി വിദ്യാഭ്യാസത്തിനായുളള ഇന്‍സെന്റീവ് സ്കീമാണ് യഥാസമയം സംസ്ഥാനസര്‍ക്കാര്‍ രേഖകള്‍ സമര്‍പ്പിക്കാത്ത കാരണം നടപ്പിലാക്കാന്‍ കഴിയാതെ പോയത്. ഓരോ സ്കൂളിലും നിലവിലുളള എസ്സി-എസ്ടി വിദ്യാര്‍ത്ഥിനികളുടെ വിവരങ്ങള്‍ രേഖാമൂലം മൂന്നുമാസത്തിനകം കേന്ദ്രസര്‍ക്കാരിനെ അറിയിക്കണമെന്ന നിബന്ധന പാലിക്കാതെ, അനുവദിച്ച തുകമുഴുവന്‍ പാഴാക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ കൈകൊണ്ടത്.
ഉന്നതവിദ്യാഭ്യാ രംഗത്ത് എസ്സി-എസ്ടി പെണ്കുകള് കടന്നുവരുന്നത് തടയുന്ന നടപടികളാണ് വിദ്യാഭ്യാസവകുപ്പില്നിന്നുണ്ടായിരിക്കുന്നത്. സമയബന്ധിതമായി കുട്ടികളുടെ വിവരം കൈമാറാത്ത സ്കൂള്‍ അധികൃതര്‍ക്കെതിരെയോ, വിദ്യാഭ്യാസവകുപ്പിലെ ഡിപിഐ ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥര്ക്കെതിയോ യാതൊരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. പ്രസ്തുത പദ്ധതി അട്ടിമറിച്ചതിലൂടെ എസ്സി-എസ്ടി വിദ്യാര്ത്ഥികനികള്ക്ക് ഉന്നതവിദ്യാഭ്യാസം നേടി സമൂഹത്തിെന്റ മുഖ്യധാരയിലേക്ക് കടന്നുവരുവാനുളള അവസരമാണ് കേരളസര്‍ക്കാര്‍ നഷ്ടപ്പെടുത്തിയത്. എസ്സി-എസ്ടി വിഭാഗങ്ങളുടെ ക്ഷേമത്തിനായി കോടിക്കണക്കിന് രൂപ വര്‍ഷാവര്‍ഷം വകയിരുത്തുന്നു എന്ന പ്രഖ്യാപനം നടത്തുന്ന ഇരുമുന്നണികളും ഈ സമൂഹത്തിനെതിരെ നടത്തുന്ന ദ്രോഹനടപടികള്‍ അവസാനിപ്പിക്കണം.
സമൂഹത്തിെന്റ മുഖ്യധാരയയലേക്ക് എസ്സി-എസ്ടി കുട്ടികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാകുന്നതിലേക്കായി സംസ്ഥാന ഗവണ്മെനൃ ഗൗരവമായ നടപടികള്‍ സ്വീകരിക്കണമെന്നും വി.മുരളീധരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: