റായ്പൂര്‍: വാതക ചോര്‍ച്ചയെ തുടര്‍ന്ന് അഞ്ച് പേര് മരിക്കാനിടയായ ഭിലായി സ്റ്റീല്‍ പ്ലാന്റ് സ്റ്റീല്‍ മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ഇന്ന് സന്ദര്‍ശിക്കും. സംഭവത്തില്‍ 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം 6.30ഓടെയായിരുന്നു സംഭവം. വെള്ളം കടന്നു പോകുന്ന പമ്പ് തകരാറിലായതാണ് ബ്ലാസ്റ്റ് ഫര്ണെയ്സില് നിന്ന് വാതകം ചോരാന്‍ കാരണം.
വാതക ചോര്‍ച്ച സമീപമുള്ള പ്ലാന്റുകളില്‍ ജോലി നോക്കിയിരുന്നവരെ ബാധിച്ചു. അസ്വസ്ഥത അനുഭവപ്പെട്ടവരെ അടുത്തുള്ള ജവഹര്‍ലാല്‍ നെഹ്റു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് മികച്ച ചികിത്സ നല്‍കുമെന്ന് മുഖ്യമന്ത്രി രമണ്‍സിംഗ് വ്യക്തമാക്കിയിരുന്നു.
ചോര്‍ച്ച സംബന്ധിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: