ന്യൂദല്‍ഹി: യാത്രാപ്പടിയിനത്തില്‍ ക്രമക്കേട് നടത്തിയതിന് മൂന്നു സിറ്റിംഗ് എംപിമാരുള്‍പ്പടെ ആറു പേര്‍ക്കെതിരെ സിബിഐ കേസെടുത്തു. രാജ്യസഭാ എംപിമാരായ ഡി ബന്ധോപാദ്ധ്യായ, ബ്രിജേഷ് പഥക്, ലാല്‍ മിംഗ് ലൈന എന്നിവര്‍ക്കു പുറമേ, രാജ്യസഭാ മുന്‍ എംപിമാരായ ജെപിഎന്‍ സിംഗ്, രേണു ബാല, മെഹ്മൂദ് എ മദ്നി എന്നിവര്‍ക്കെതിരെയാണ് കേസ്.
കൃത്രിമ യാത്രാ ടിക്കറ്റ് കാട്ടി പണം തട്ടിയെടുത്തതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണു കേസ് രജിസ്റ്റര്‍ ചെയ്തത്. കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന യാത്രാനുകൂല്യമായ എല്‍ടിസി പദ്ധതി ദുരുപയോഗം ചെയ്തതിന് ആദ്യമായാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.
വിദേശ യാത്രകളില്‍ എംപിമാര്‍ക്കൊപ്പമുള്ള സംഘത്തിന് ലഭിക്കുന്ന സൗജന്യ വിമാന ടിക്കറ്റിന്റെ പേരിലായിരുന്നു തട്ടിപ്പ്. ഒരു യാത്രയ്ക്ക് ഒരു ലക്ഷം രൂപ വരെയാണ് ഇവര്‍ കൈപറ്റിയത്. അതേസമയം എംപി സംഘത്തിന് എയര്‍പോര്‍ട്ട് നികുതി മാത്രമെ ഇവര്‍ ചെലവാക്കിയിട്ടുള്ളൂ എന്നും സിബിഐ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: