ന്യൂദല്‍ഹി: ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അയോധ്യ, മഥുര,കാശി എന്നീ ക്ഷേത്രങ്ങള്‍ക്കുള്ള സുരക്ഷ ശക്തമാക്കി.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന, സി.ആര്‍പിഎഫ് ഡിജിപി ദിലീപ് ത്രിവേദി, യുപി ഡിജിപി എഎല്‍ ബാനര്‍ജി, ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ദീപക് സിംഗ് സിംഗാള്‍ എന്നിവര്‍ പങ്കെടുത്ത യോഗമാണ് ഈ തീരുമാനം എടുത്തത്.
ഇതിെന്റ ഭാഗമായി കൂടുതല്‍ സിസിടിവികള്‍ സ്ഥാപിക്കും. നിരീക്ഷണത്തിനുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും പിടിപ്പിക്കും.
ക്ഷേത്രങ്ങള്‍ക്ക് സുരക്ഷയൊരുക്കുന്ന സിആര്‍പിഎഫിനോട് കൂടുതല്‍ സൈനികരെ വിന്യസിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.24 മണിക്കൂറും ജാഗ്രത പാലിക്കാനും നിര്‍ദ്ദേശിച്ചു. അയോധ്യയിലും വാരാണസിയിലും മുന്‍പ് ഭീകരാക്രമണങ്ങള്‍ നടന്നിട്ടുണ്ട്. 2005 ജൂലൈ അഞ്ചിന് അഞ്ച് ഭീകരര്‍ അയോധ്യയിലെ താത്ക്കാലിക രാമക്ഷേത്രം ആക്രമിച്ചിരുന്നു.അഞ്ചു പേരെയും സൈന്യം വെടിവെച്ചുകൊന്നു. പോരാട്ടത്തില്‍ അഞ്ച് സിആര്‍പിഎഫ് സൈനികരും കൊല്ലപ്പെട്ടു. രണ്ടു തവണ വാരാണസിയില്‍ ഭീകരാക്രമണം നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: