കൊച്ചി: ഗോവയില്‍നിന്ന് കൊച്ചിയിലേക്കുള്ള കോംഗ്കണ്‍ ജനതയുടെ പലായനത്തിന്റെ കഥ പറയുന്ന കവിതാ സമാഹാരവുമായി ഹരിയേട്ടന്. ‘വിസ്താപനാചി കഥ’ എന്ന ശീര്‍ഷകത്തോടെ 60 പേജുള്ള സമാഹാരത്തില്‍ 17 കവിതകളാണുള്ളത്. പോര്‍ച്ചുഗീസുകാരുടെ പീഡനത്തെത്തുടര്‍ന്ന് ഗോവയിലെ കോള്‍വ എന്ന ഗ്രാമത്തില്‍നിന്ന് കൊച്ചിയിലെത്തി അഭയം തേടിയവരുടെ കഥയാണിത്. ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖും പ്രമുഖ ഗ്രന്ഥകാരനുമായ ആര്. ഹരിയുടെ നാല്പതാമത്തെ പുസ്തകം,ഹരിയേട്ടന് കോംഗ്കണി ഭാഷയിലെഴുതിയ ആദ്യപുസ്തകം എന്നീ സവിശേഷതകള്‍ ഇതിനുണ്ട്.
പോര്‍ച്ചുഗീസുകാര്‍ ഗോവയില്‍ നടത്തിയ ക്ഷേത്രധ്വംസനത്തിന്റെ കഥയാണ് സമാഹാരത്തിലെ ആദ്യ മൂന്ന് കവിതകളില്‍ പറയുന്നത്. പുണ്യഗ്രന്ഥങ്ങള്‍ നശിപ്പിച്ചതും സന്യാസിമാരെയും ബ്രാഹ്മണരെയും ആട്ടിപ്പായിച്ചതും തുടര്‍ന്ന് പത്തേമാരിയില്‍ കോംഗ്കണ്‍ ജനത ഗോവ വിടുന്നതും കൊച്ചിയിലെത്തുന്നതുമൊക്കെ ഓരോ കവിതകളില്‍ വിശദീകരിക്കുന്നു.
അരസഹസ്രാബ്ദം മുമ്പ് കൊടിയ പീഡനത്തെത്തുടര്‍ന്ന് സര്‍വതും ഉപേക്ഷിച്ച് ജന്മനാട് വിടേണ്ടിവന്ന അജ്ഞാത പൂര്‍വികനാണ് പുസ്തകം സമര്‍പ്പിച്ചിട്ടുള്ളത്. ഗോവ കോംഗ്കണി അക്കാദമി ഉപാധ്യക്ഷന്‍ പ്രൊഫ. ഭൂഷണ് ഭാവെയാണ് അവതാരിക എഴുതിയിട്ടുള്ളത്. കോപ്പിറൈറ്റ് ഇല്ലാത്ത പുസ്തകത്തിന്റെ ഏത് ഭാഗവും ആര്‍ക്കും ഉപയോഗിക്കാനുള്ള അനുവാദവും ഗ്രന്ഥകാരന് നല്‍കിയിട്ടുണ്ട്.
‘വിസ്താപനാചി കഥ’യുടെ പ്രകാശനം ഐ.എസ്. പ്രസ് റോഡിലെ സ്വര്‍ണഭവനില്‍ നാളെ സംഘടിപ്പിച്ചിട്ടുള്ള പുണ്ഡലിക് നായക് അനുസ്മരണ പരിപാടിയില്‍ നടക്കും. പിഎസ്സി ചെയര്മാന് ഡോ. കെ.എസ്. രാധാകൃഷ്ണനില്‍നിന്ന് പ്രൊഫ. ഭൂഷണ് ഭാവെ ആദ്യപ്രതി ഏറ്റുവാങ്ങും. പുസ്തകത്തിന്റെ ഗോവയിലെ പ്രകാശനം ഒക്ടോബറില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: