ഇസ്ലാമാബാദ്: പാകിസ്ഥാന് മുന്‍ പ്രസിഡന്റും പട്ടാള മേധാവിയുമായ പര്‍വേസ് മുഷ്റഫിന് രാജ്യം വിടാന്‍ സിന്ധ് ഹൈക്കോടതി അനുമതി നല്കി.
രാജ്യം വിട്ടുപോകാന്‍ പാടില്ലാത്തവരുടെ പട്ടികയില്‍ നിന്ന് മുഷ്റഫിന്റെ പേര് ഹൈക്കോടതി നീക്കി. ഉത്തരവിനെതിരെ അപ്പീല്‍ നല്കാന് സര്‍ക്കാരിന് 15 ദിവസത്തെ സാവകാശവും അനുവദിച്ചു. അപ്പീല്‍ നല്‍കിയില്ലെങ്കില്‍ 15 ദിവസത്തിനു ശേഷം ഉത്തരവ് നടപ്പാക്കാം. നിലവില്‍ രാജ്യദ്രോഹ കുറ്റത്തിന് വിചാരണ നേരിടുകയാണ് മുഷ്റഫ്.
മുഷ്റഫ് ആരോപണങ്ങള്‍ എല്ലാം നിഷേധിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമാണ് തനിക്കെതിരെ നടക്കുന്നതെന്നാണ് മുഷ്റഫിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: