കൊച്ചി: നടി അമലാ പോളിന്റെ വിവാഹം ഹിന്ദുമതാചാര പ്രകാരം നടക്കുന്നതില്‍ സഭക്കുള്ള എതിര്‍പ്പ് അവസാന നിമിഷം പ്രകടമായി. അമലാ പോളും തമിഴ് സംവിധായകന് എ.എല്‍. വിജയുമായുള്ള വിവാഹനിശ്ചയം നടന്നിട്ടില്ലെന്നാണ് അമലയുടെ അച്ഛന് പോള്‍ വര്‍ഗീസ് സഭക്ക് നല്‍കിയിരിക്കുന്ന വിശദീകരണം. ഇത് സഭയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് കരുതുന്നു. എറണാകുളം, വരാപ്പുഴ അതിരൂപതക്ക് നല്കിയ കത്തിലാണ് അമലയുടെ അച്ഛന് വിവാഹനിശ്ചയ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയത്.
ക്രിസ്തുമത വിശ്വാസിയായ അമലയും ഹിന്ദുമത വിശ്വാസിയായ വിജയും തമ്മില്‍ വിവാഹത്തിന് നേരത്തെ തന്നെ മതം മാറേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവാഹ നിശ്ചയം ക്രിസ്തീയ ആചാരപ്രകാരവും വിവാഹം ഹൈന്ദവ ആചാര പ്രകാരവും നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ സഭക്ക് ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടത്രെ.
തീര്‍ത്ഥാടന കേന്ദ്രമായ ആലുവ ചൂണ്ടിയിലുള്ള സെന്റ് ജൂഡ് പള്ളിയില്‍ ജൂണ്‍ ഏഴിനാണ് അമലയും വിജയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. എന്നാല്‍ ഇരുവരും പള്ളിയില്‍ എത്തിയത് പ്രാര്‍ത്ഥിക്കാന്‍ മാത്രമാണെന്നാണ് പോള്‍ വര്‍ഗീസ് നല്കിയ കത്തില്‍ പറയുന്നതെന്ന് വരാപ്പുഴ അതിരൂപത പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറും വക്താവുമായ ഫാ. ആന്റണി ബിബിന്‍ സേവ്യര്‍ പറയുന്നു. അമലക്ക് മാനസികമായി വളരെ അടുപ്പമുള്ള പള്ളിയായതിനാലാണ് ഇരുവരും അവിടെയെത്തി പ്രാര്‍ത്ഥിച്ച് മടങ്ങിയതെന്നും അത് വിവാഹ നിശ്ചയമല്ലെന്നുമാണ് അമലയുടെ അച്ഛന്റെ വിശദീകരണം.
കത്തോലിക്കാ സഭയുടെ പരമ്പരാഗത രീതിയിലുള്ള മനസമ്മതമോ മനസ് ചോദ്യമോ പള്ളിയില്‍ നടന്നിട്ടില്ലെന്നും പത്ത് മിനിട്ട് ദൈര്‍ഘ്യമുള്ള പ്രാര്‍ത്ഥന മാത്രമാണ് നടന്നതെന്നുമാണ് അരമനക്ക്നല്കിയ കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതുസംബന്ധിച്ച് പത്രമാധ്യമങ്ങളിലൂടെ വന്ന വാര്‍ത്ത ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കിയതായും ഇതില്‍ ഖേദിക്കുന്നതായും കത്തില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ പള്ളിയില്‍ വച്ച് ഇരുവരും മോതിരം മാറിയചിത്രം മാധ്യമങ്ങളില്‍ വന്നിരുന്നു.
എന്നാല്‍ സഭയുടെ നിലപാടിനെ ചോദ്യം ചെയ്ത് സോഷ്യല്‍ സൈറ്റുകളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
മറ്റൊരു മതത്തില്‍ പെട്ടയാളെ വിവാഹം കഴിക്കണമെങ്കില്‍ മാമോദീസ മുക്കി കത്തോലിക്കന് ആക്കണമെന്ന് കടുപിടുത്തം പിടിക്കുന്ന സഭ കാശുള്ളവര്‍ക്ക് ഒത്താശചെയ്യുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന തരത്തിലായിരുന്നു ഫേസ്ബുക്ക് ചര്‍ച്ചകള്‍. ഇതാണ് അമലയുടെ പിതാവ് പോള്‍ അതിരൂപതക്ക് ഇത്തരത്തില്‍ കത്തെഴുതാന്‍ കാരണമൊണ് സൂചന. എന്നാല്‍, അമല പോളിന്റെ വിവാഹം മുന്‍ നിശ്ചയപ്രകാരം തന്നെ ചെന്നൈയിലെ രാമനാഥന് ചെട്ടിയാര്‍ ഹാളില്‍ വെച്ച് ഹിന്ദു ആചാരപ്രകാരം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: