ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ പൂര്‍ണ സംതൃപ്തിയെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇനിയും തീരുമാനമാകാത്ത വിഷയങ്ങളില്‍ മോദിയുമായുള്ള സഹകരണം പ്രതീക്ഷയോടെയാണ് കാണുന്നതെന്നും നവാസ് വ്യക്തമാക്കി. ഈ പ്രയത്നങ്ങള്‍ നല്ല ഭാവിയിലേയ്ക്കുള്ള അടിത്തറയാണെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പാക്കിസ്ഥാന് മന്ത്രാലയം അയച്ച കത്തിലാണ് ഈ കാര്യങ്ങള്‍ ഷെരീഫ് വ്യക്തമാക്കുന്നത്. സാധാരണക്കാരന്റെ ഭാവി സാമ്പത്തിക വളര്‍ച്ചയുമായി ബന്ധപ്പെട്ട് കിടക്കുന്നു. ‘ എനിക്ക് നന്നായി പറയാന്‍ കഴിയും കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഞാന്‍ തിരിച്ചു പോകുന്നത് പ്രദേശികവും ഉഭയകക്ഷിപരവുമായ കാര്യങ്ങള്‍ നല്ല രീതിയില്‍ പങ്കു വച്ച സംതൃപ്തിയോടെയാണെന്ന് ‘- ഷെരീഫ് കത്തില്‍ പറയുന്നു.
ഇരു രാജ്യങ്ങളിലും നിരവധി പേര് ദാരിദ്ര്യം അനുഭവിക്കുന്നുണ്ട്. അവര്‍ നിലനില്‍പ്പ് അര്‍ഹിക്കുന്നു. ഈ പ്രയത്നങ്ങളെല്ലാം ഇരു രാജ്യങ്ങളുടേയും ക്ഷേമത്തിനും ഉന്നമനത്തിനും ഉതകുമെന്ന് വിശ്വസിക്കുന്നെന്നും കത്തില്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി അതിര്‍ത്തിയില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളും അക്രമണങ്ങളും നടന്നു വരികയാണ്. ഇതിനെല്ലാം ഷെരീഫിന്റെ കത്ത് പരിഹാരമായേക്കുമെന്ന് മാത്രമല്ല ഇന്തോ-പാക്ക് ബന്ധത്തിന് ഊര്‍ജ്ജം നല്‍കിയേക്കുമെന്നും കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: