കോഴിക്കോട്: താമരശേരിയില്‍ സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടി മക്കള്‍ അച്ഛനെ കൊലപ്പെടുത്തി. സംഭവം നടന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് കേസ് തെളിഞ്ഞത്. താമരശേരി സ്വദേശി അബ്ദുള്‍ കരീമിനെയാണ് മക്കള്‍ കൊന്നത്. മൈസുരിലെ നഞ്ചന്കോട്ടുള്ള ഒരു കനാലില്‍ മൃതദേഹം തള്ളിയെന്നാണ് മക്കള്‍ നല്കിയ മൊഴി.
2013 സെപ്റ്റംബര്‍ 23 മുതലാണ് അബ്ദുള്‍ കരീമിനെ കാണാതായത്. തുടര്‍ന്ന് മകന് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലോക്കല്‍പോലീസ് കേസ് അന്വേഷിച്ചെങ്കിലും തുമ്പൊന്നും കിട്ടിയിരുന്നില്ല. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശപ്രകാരം കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ട് മക്കള്‍ ചേര്‍ന്ന് പിതാവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിയുകയായിരുന്നു. ഇവര്‍ രണ്ട്പേരും ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്.
അബ്ദുള്‍ കരീം ഏറെക്കാലമായി കുവൈറ്റില്‍ ജോലി ചെയ്തിരുന്നു. ഇതുവഴി ലഭിച്ച പണം ഉപയോഗിച്ച് നാട്ടില്‍ പല ഭാഗങ്ങളിലായി ഭൂമി വാങ്ങിക്കൂട്ടിയിരുന്നു. നാട്ടില്‍ തിരിച്ചെത്തിയ അബ്ദുള്‍ കരീം മറ്റൊരു യുവതിയെ കല്യാണം കഴിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മക്കള്‍ പിതാവിനെ കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: