മണാലി: മണാലിയില്‍ മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്നു വിട്ടതിനെ തുടര്‍ന്ന് ഒഴുക്കില്‍പ്പെട്ട് 24 പേര് കാണാതായതില്‍ അഞ്ച് പേരുടെ മൃതദേഹം കണ്ടെടുത്തു. 19 പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
വിനോദ സഞ്ചാരത്തിന് ഹൈദരാബാദില്‍ നിന്നെത്തിയ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്. ബിയാസ് നദിക്കു കുറുകെയുള്ള ലര്‍ജി അണക്കെട്ടാണ് മുന്നറിയിപ്പില്ലാതെ ഇന്നലെ വൈകിട്ട് ആറ് മണിയോടെ തുറന്നുവിട്ടത്.
ആറ് പെണ്‍കുട്ടികള്‍ അടങ്ങുന്ന സംഘത്തിലുള്ള മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: