ന്യൂദല്‍ഹി: പുതുതായി അധികാരമേറ്റ നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയം പ്രഖ്യാപിച്ചുകൊണ്ട് രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി ഇന്ന് പാര്‍ലമെന്റിന്റെ സംയുക്ത സഭാസമ്മേളനത്തെ അഭിസംബോധന ചെയ്യും. രാവിലെ 11 ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലായിരിക്കും സമ്മേളനം ചേരുക.
മോദി നേതൃത്വം നല്കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ മുന്‍ഗണനകളെക്കുറിച്ചും ത്വരിതഗതിയിലുള്ള സാമ്പത്തിക വികസനത്തെക്കുറിച്ചും വിലക്കയറ്റം, നാണ്യപ്പെരുപ്പം എന്നിവ പിടിച്ചുനിര്‍ത്തി സമഗ്രമായ വളര്‍ച്ചാനിരക്ക് കൈവരിക്കുന്നതിനെക്കുറിച്ചും രാഷ്ട്രപതി വിശദീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: