കൊച്ചി: കുട്ടികള്‍ക്ക് ഏറ്റവും സുരക്ഷിതമെന്ന് കരുതിയ സോഷ്യല്‍ മീഡിയയായ ഫേസ് ബുക്കിലും ലൈംഗിക അതിപ്രസരം നിറഞ്ഞ അക്കൗണ്ടുകള്‍. ഇതില്‍ കൂടുതലും കൊച്ചി, കൊല്ലം, തിരുവനന്തപുരം, പാലക്കാട് മേഖലകളില്‍ നിന്നുള്ളവയാണ്.
നെറ്റ് കഫേകളിലും വീടുകളിലും കുട്ടികള്‍ ഏറ്റവും കൂടുതല്‍ തിരയുന്നതും ലൈക്ക് ചെയ്യുന്നതും ഫേസ്ബുക്ക് അക്കൗണ്ടുകളിലാണ്. എന്നാല്‍ നാം ക്ഷണിക്കാതെ തന്നെ കടന്നുവരുന്ന സൗഹൃദ അക്കൗണ്ടുകളാണ് വില്ലന്മാര്! ഈ അക്കൗണ്ടുകള്‍ ലൈക് ചെയ്താലും ഇല്ലെങ്കിലും ഇവരുടെ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തതെന്തും കാണാന്‍ സാധിക്കും എന്നതാണ് ഏറെ വിചിത്രം. എല്ലാ ഭാഷകളിലും അക്കൗണ്ട് തുറക്കാമെന്നതിനാല്‍ ലൈംഗിക തീവ്രതമുറ്റിയ കഥകള്‍വരെ ഇതില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു.
സ്വന്തം മാതാവിനെപ്പോലും വെറുതെ വിടാത്ത ഈക്കൂട്ടര്‍ അമ്മമാരുടെ ശരീരവര്ണനകളിലൂടെയും കഥകളിലൂടെയും കുട്ടികളില്‍ ലൈംഗിക വൈകൃതം കുത്തിനിറയ്ക്കുന്നു.
മിക്ക ലൈംഗിക അക്കൗണ്ടുകളുടെയും പ്രൊഫൈല്‍ നാമങ്ങള്‍ പേരുകള്‍ ഇരട്ടിപ്പിച്ചാണ് ഉണ്ടാക്കിയിരിക്കുന്നത്. അച്ചു-അച്ചു, അമ്മു-അമ്മു, ബിനു ബിനു തുടങ്ങി മലയാളിത്തമുള്ള നാമങ്ങള്‍. കൂടുതല്‍ അക്കൗണ്ടുകളും ഒരു വര്‍ഷം മുമ്പേ തുടങ്ങിയവയാണ്. എന്നിട്ടും ഈ അക്കൗണ്ടുകള്‍ മരവിപ്പിക്കാനോ, ഫേസ്ബുക്കില്‍ നിന്നും ഈ വൈകൃതങ്ങളെ പുറത്തുകളയാനോ അധികൃതര്‍ ശ്രദ്ധവെച്ചിട്ടില്ല. പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും നഗ്നചിത്രങ്ങള്‍ അവരറിയാതെ പോസ്റ്റ് ചെയ്യുന്നതിലൂടെ സ്ത്രീകളെ മോശക്കാരിയായി ചിത്രീകരിക്കുന്ന ഈ അക്കൗണ്ടുകള്‍ പോലീസ് മേധാവികളൊ സൈബര്‍ സെല്ലോ ഇനിയും കണ്ടെത്തിയില്ലെന്നതാണ് വിചിത്രം.
നേരത്തെ ഓര്‍ക്കുട്ടിലും, യൂ ട്യൂബിലും ഇതേപോലെയുള്ള ക്ലിംപ്പിംഗുകള് അപ്ലോഡ് ചെയ്തിരുന്നു. നൂറുകണക്കിന് ഫേക്ക് അക്കൗണ്ടുകളിലൂടെ ലൈംഗിക വൈകൃതങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഫേസ് ബുക്കില്‍ നിറഞ്ഞിട്ട് ഒരു വര്‍ഷത്തിലേറെയായി.
പത്മകുമാര്‍ സൗഭാഗ്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക: