പനാജി: സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ ജയില്‍ കഴിയുന്ന തെഹല്‍ക്കാ പത്രാധിപര്‍ തരുണ്‍ തേജ്പാല്‍ സുപ്രീം കോടതി മുമ്പാകെ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് കേസുമായി ബന്ധപ്പെട്ട് തേജ്പാലിനെ കസ്റ്റഡിയിലെടുത്തത്.
തെജ്പാലിനെ ജാമ്യത്തിലിറക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും അപേക്ഷയിന്‍ മേല്‍ കോടതി വാദം ഉടന്‍ തന്നെയുണ്ടാകുമെന്നും തേജ്പാലിന്റെ അഭിഭാഷകന് സന്ദീപ് കപൂര്‍ അറിയിച്ചു.
മാര്‍ച്ച് 13ന് തേജ്പാലിന്റെ ജാമ്യാപേക്ഷ മുംബൈ ഹൈക്കോടതി തള്ളിയിരുന്നു. പിന്നീട് ജില്ലാ, സെഷന്‍സ് കോടതികളില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ഇത് തള്ളുകയായിരുന്നു. ഇതേ തുടര്‍ന്നാണ് തേജ്പാലിനെ അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 17നാണ് 2846 പേജുകളടങ്ങിയ കുറ്റപത്രം ക്രൈം ബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചത്. 354-എ, സെഷന് 341, 342, 376, 376(2)(എഫ്), 376(2)(കെ) സെഷനുകളാണ് തേജ്പാലിനെതിരെ ചുമത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: