കോട്ടയം/ കാസര്‍കോട്: വോട്ടുചെയ്യാനെത്തിയ രണ്ട് പേര് കോട്ടയത്തും ഒരാള്‍ ഇടുക്കിയിലും ഒരാള്‍ കാസര്‍കോട്ടും കുഴഞ്ഞു വീണു മരിച്ചു. വോട്ടുചെയ്യാനെത്തിയ കിടങ്ങൂര്‍ മാറിടം കുഴിവേലില്‍ പത്രോസ് ജേക്കബ്് (പത്രോസ്-78) ആണ് കുഴഞ്ഞു വീണത്. ഇന്നലെ രാവിലെ 9 ന് കോട്ടയം കിടങ്ങൂര്‍ മാറിടം സെന്റ് മേരീസ് എല്‍പി സ്കൂളിലെ 132-ാം നമ്പര്‍ ബൂത്തിലായിരുന്നു സംഭവം. പോളിംഗ് കേന്ദ്രമായ സ്കൂള്‍ മുറ്റത്തു വച്ചു പത്രോസ് കുഴഞ്ഞു വീഴുകയായിരുന്നു. ബൂത്തിലേക്ക് പോകാനായി സ്കൂളിന്റെ പടികള്‍ കയറവെയാണ് ശാരീരിക ബുദ്ധിമുട്ട് അനുഭവപെട്ടത്. ഉയരത്തിലാണ് ബൂത്ത്. നിലത്തു തളര്‍ന്നു വീണ പത്രോസിനെ പൊലീസും നാട്ടുകാരും ചേര്‍ന്നു ഏറ്റുമാനൂര്‍ തെള്ളകത്തെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്. മക്കള്‍: കെ.പി. ജേക്കബ് (ഹെഡ്മാസ്റ്റര് എഎല്‍എം സ്കൂള്‍ ഉഴവൂര്‍), ആന്‍സി, മിനി(ഇരുവരും യുഎസ്എ). മരുമക്കള്‍: ലിസി ചിറയില്‍ കല്ലട(ടീച്ചര്‍ സെന്റ് മേരീസ് സ്കൂള്‍, കിടങ്ങൂര്‍), തോമസ് ഐക്കരപ്പറമ്പില്‍ കുറുമുള്ളൂര്‍), ജോര്‍ജ് മാധവപ്പള്ളില്‍ കല്ലറ(യുഎസ്എ).
പുതുപ്പള്ളി തൃക്കോതമംഗലം കിഴക്കേ കാഞ്ഞിരങ്ങാട്ട് അച്ചാമ്മ ജോസഫ് (68) ആണ് വോട്ട് ചെയ്യാന്‍ എത്തിയതിനിടെ കുഴഞ്ഞു വീണു മരിച്ചത്. തൃക്കോതമംഗലം എന്‍എസ്എസ് എല്‍പി സ്കൂളി ലേക്ക് വോട്ടു ചെയ്യാനായി പോകവെ വഴിയില്‍ വച്ചു കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇവരെ ഹൃദയ സംബന്ധമായ രോഗം അലട്ടിയിരുന്നതായി പൊലീസ് പറഞ്ഞു.
ഇടുക്കി വണ്ടിപ്പെരിയാറില്‍ കോണ്‍ഗ്രസ് വാര്‍ഡ് അംഗമായ തങ്കമല തങ്കരാജ് ആണ് വോട്ടു ചെയ്ത് മടങ്ങവെ കുഴഞ്ഞുവീണ് മരിച്ചത്.കാസര്‍കോട്ട് വോട്ടു ചെയ്ത് മടങ്ങുമ്പോഴാണ്ഐഷാ ബീവി(72) മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: