ന്യൂദല്‍ഹി: പത്മനാഭസ്വാമി ക്ഷേത്ര നടത്തിപ്പിനെതിരെ അമിക്കസ്ക്യൂറിയുടെ റിപ്പോര്‍ട്ട്. പത്മതീര്‍ത്ഥകുളം നവീകരണത്തിലെ ടെണ്ടര്‍ നടപടികള്‍ അട്ടിമറിച്ചെന്ന് റിപ്പോര്‍ട്ടില്‍ അമിക്കസ്ക്യൂറി പറയുന്നു. വീഴ്ച്ചകള്‍ ചൂണ്ടിക്കാണിക്കുന്ന ഫോട്ടോകളും 800 പേജുകള്‍ ഉള്ള റിപ്പോര്‍ട്ടിലുണ്ട്.
കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവുകള്‍ ഉദ്യോഗസ്ഥര്‍ കീറിയെറിഞ്ഞു. റിപ്പോര്‍ട്ട് ശനിയാഴ്ച്ച കോടതിയില്‍ സമര്‍പ്പിക്കും. പത്മതീര്‍ത്ഥം നവീകരിക്കുന്നതിന് 29 ലക്ഷം രൂപയായിരുന്നു ആദ്യം ടെണ്ടര്‍ തുകയായി തീരുമാനിച്ചത്. പിന്നീട് ഇത് 1.19 കോടി വരെയായി ഉയര്‍ത്തി. അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തുക ഉയര്‍ത്തിയത്. തന്റെ അവസരോചിതമായ ഇടപെടലാണ് അട്ടിമറി ഒഴിവായതിന് പിന്നിലെന്നും അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്ഷേത്രത്തിനുള്ളില്‍ നടക്കുന്ന ചില കാര്യങ്ങളുടെ രഹസ്യ ഫോട്ടോകള്‍ തന്റെ കൈവശമുണ്ട്. അത് അതീവരഹസ്യ സ്വഭാവമുള്ളതായതിനാല്‍ തന്നെ പരസ്യമാക്കാനാവില്ല. 16ന് വിശദമായ റിപ്പോര്‍ട്ടു നല്കുമ്പോള് മുദ്ര വച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാമെന്നും ഗോപാല്‍ സുബ്രഹ്മണ്യം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: