വാരണാസി: വാരണാസിയിലെ സ്ത്രീ ജനങ്ങള്‍ക്കിടയിലും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോദി തന്നെ പ്രമുഖനായ നേതാവ്. പ്രമുഖതയില് സത്രീകള്‍ക്കിടയില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാകട്ടെ മോദിയെക്കാള്‍ ബഹുദൂരം പിന്നിലും.
പ്രധാനമന്ത്രി പദത്തിന് ആരാണ് കൂടുതല്‍ യോഗ്യനെന്ന ചോദ്യത്തിന് ഇവര്‍ക്ക് ഒരൊറ്റ ഉത്തരം മാത്രം- നരേന്ദ്ര മോദി. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കല്‍ സൈന്‍സ് വിഭാഗത്തിലെ സംഘം നടത്തിയ സര്‍വെയിലാണ് ഇതു സംബന്ധിച്ച കണ്ടെത്തല്‍. 330 സ്ത്രീജനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വെയില്‍ 67 ശതമാനവും മോദി പ്രധാനമന്ത്രി സ്ഥാനത്ത് വരണമെന്നാഗ്രഹിക്കുമ്പോള്‍ 16 ശതമാനം മാത്രമാണ് രാഹുലിനെ അനുകൂലിച്ചത്.
വാരണാസിയില്‍ മത്സരിക്കുന്ന ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനോടാകട്ടെ നാല് ശതമാനം സ്ത്രീകള്‍ മാത്രമെ അനുകൂലിച്ചുള്ളു. സോണിയ, മായാവതി, മുലായം തുടങ്ങിയ നേതാക്കളോടാകട്ടെ യഥാക്രമം അഞ്ച്, നാല്, മൂന്ന് ശതമാനമാണ് താല്പര്യം.
സ്ത്രീകള്‍(330), മുസ്ലീങ്ങള്‍(360), ഉന്നത ജാതിക്കാര്‍(400), പിന്നാക്ക വിഭാഗങ്ങള്‍(260), ദളിതര്‍(275), മറ്റുള്ളവര്‍(375) എന്നിവരുള്‍പ്പടെ 2000 വോട്ടര്‍മാര്‍ക്കിടയിലാണ് സര്‍വെ നടത്തിയതെന്ന് പൊളിറ്റിക്കല്‍ സൈന്‍സ് വിഭാഗം തലവന്‍ കൗശാല്‍ കിഷോര്‍ മിശ്ര വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: