ആലപ്പുഴ: എട്ടരലക്ഷം കുടുംബങ്ങളുള്ള വാധ്യായര്‍ സമുദായത്തെ കാലാകാലങ്ങളായി മാറിമാറി ഭരിച്ച ഇരുമുന്നണികളും അവഗണിച്ചതായി വാധ്യായര്‍ മഹാസഭ സംസ്ഥാന കണ്‍വീനര്‍ കെ.വി. ബാബു പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. പൗരോഹിത്യം ജീവിതവ്രതമാക്കിയിരുന്ന ഈവിഭാഗം ആ മേഖലയില്‍ നിന്ന് പിന്തള്ളപ്പെട്ട് വിദ്യാഭ്യാസ-സാമ്പത്തിക-സാമൂഹിക രംഗങ്ങളില്‍ ഏറ്റവുമധികം പിന്നോക്കം നില്ക്കുന്ന ജനവിഭാഗമായി മാറി. ഇവരെ മനുഷ്യരായി കണ്ട് ദേശിയ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുവാനുള്ള ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിയുടെ പരിശ്രമങ്ങളെ ആദരിക്കുകയും ദേശിയ ജനാധിപത്യസഖ്യം സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായും ബാബു പറഞ്ഞു. എല്ലാ സമുദായംഗങ്ങളും ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: