ന്യൂദല്‍ഹി: പ്രവാസികള്‍ക്ക് ഇന്റര്‍നെറ്റ് വഴിയുള്ള ഓണ്‍ലൈന്‍ വോട്ടിങ് പരിഗണിയ്ക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. പ്രവാസികള്‍ക്കുള്ള വോട്ടവകാശത്തെ കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിക്കുമെന്നും കമ്മീഷന് സുപ്രീംകോടതിയെ അറിയിച്ചു.
വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മിഷനും അനുകൂല നിലപാടാണുള്ളത്. എന്നാല്‍ 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം സാധ്യമാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് വ്യക്തമാക്കി. ഇത് സംബന്ധിച്ച് അവസാന തീരുമാനം വെള്ളിയാഴ്ചയുണ്ടാകും.
പ്രവാസികള്‍ക്ക് തപാല്‍ വോട്ട് അനുവദിക്കിനാവില്ലെന്ന് കഴിഞ്ഞ ദിവസം കമ്മീഷന് പറഞ്ഞിരുന്നു. തപാല്‍ വോട്ട് നല്കാന് ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യേണ്ടി വരുമെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് സാധ്യമല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.
പ്രവാസി വോട്ടവകാശത്തിന് തടസ്സം സൃഷ്ടിക്കുന്ന ജനപ്രാതിനിധ്യനിയമത്തിലെ 20 എ വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രവാസി വ്യവസായിയും പ്രവാസി ഭാരതീയ പുരസ്കരജേതാവുമായ ഡോ. ഷംസീര്‍ വയലില്‍ നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയിരുന്നു. ഈ ഹര്‍ജിക്ക് നല്കിയ മറുപടിയിലാണ് ഇന്റര്‍നെറ്റ് വോട്ടിംഗ് പരിഗണനയിലാണെന്ന കാര്യം തെര. കമ്മീഷന് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: