കൊല്ലം: പരാനാറി പ്രയോഗവുമായി ബന്ധപ്പെട്ട് പിണറായിയെ ന്യായീകരിച്ച് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന് പിള്ള. ആര്‍എസ്പിയുടെ വഞ്ചനയെ കാണിക്കുന്ന വിശേഷണ പദമാണ് പിണറായി ഉപയോഗിച്ചതെന്നും മറ്റു നല്ല പദങ്ങള്‍ വേറെ ചൂണ്ടിക്കാട്ടിയാല്‍ അതുപയോഗിക്കാമെന്നും എസ് രാമചന്ദ്രന് പിള്ള പറഞ്ഞു.
കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രനെ പരനാറിയെന്ന് വിശേഷിപ്പിച്ച പിണറായി വിജയന്റെ പരാമര്‍ശം വിവാദമായിരുന്നു. പിണറായിയുടെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പരാമര്‍ശം പിന്‍വലിച്ച് പിണറായി മാപ്പു പറയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പില്‍ പരാജയഭീതിയാണ് പിണറായിയെ ഇത്തരം പരാമര്‍ശം നടത്താന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതിനിടെ പിണറായിയുടെ പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് കൊല്ലം ഡിസിസി വ്യക്തമാക്കിയിട്ടുണ്ട്.
കൊല്ലത്തെ സിപിഎം സ്ഥാനാര്‍ഥി എം.എ ബേബിക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രസംഗത്തിനിടെയായിരുന്നു പിണറായിയുടെ വിവാദ പരനാറി പരാമര്‍ശം. എതിര് സ്ഥാനാര്‍ത്ഥിയെ കുറിച്ച് വ്യക്തിപരമായി പറയുന്നത് ശരിയല്ലെങ്കിലും പരമനാറിയായാല്‍ എങ്ങനെ പറയാതിരിക്കുമെന്നായിരുന്നു പിണറായിയുടെ ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: