കൊച്ചി: അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരര്‍ വഖാസ് അഹമ്മദും തഹ്സിന് അക്തറും കൊച്ചിയിലും സന്ദര്‍ശനം നടത്തിയതായി ദല്‍ഹി പൊലീസിന് വിവരം ലഭിച്ചു. കൊച്ചിയിലെ ഒരു ഒരു ഷോപ്പിംഗ് മാളിലും മറൈന്‍ ഡ്രൈവിലുമാണ് ഇരുവരും സന്ദശനം നടത്തിയത്. ഈ രണ്ടിടങ്ങളിലും ഭീകരരുമായി തെളിവെടുക്കാന്‍ ദല്‍ഹി പൊലീസ് ആലോചിച്ചിരുന്നു എങ്കിലും സമയപരിമിതി മൂലം അതിനു കഴിയാതെ വരികയായിരുന്നു.
മൂന്നാറിന് പുറമെ കേരളത്തിലെ മറ്റിടങ്ങളിലും സന്ദര്‍ശനം നടത്തിയതായി നേരത്തെ വിവരമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരെയും മൂന്നാറില്‍ എത്തിച്ച് ദല്‍ഹി പൊലീസ് തെളിവെടുത്തിരുന്നു. മൂന്നാര്‍ കോളനിയില്‍ അക്തറും വഖാസും താമസിച്ച ‘വെന്‍ വില്‍ യു സ്റ്റേ’ കോട്ടേജിന്റെ നടത്തിപ്പുകാരന് മുനീഷ് പ്രതികളെ തിരിച്ചറിഞ്ഞിരുന്നു.
മൂന്ന് മാസത്തോളം വഖാഫ് മൂന്നാറിലുണ്ടായിരുന്നുവെന്നാണ് ദല്‍ഹി പൊലീസിന്റെ നിഗമനം. അറസ്റ്റിലായ തഹ്സിന് അക്തറും മൂന്നാറില്‍ ഇയാള്‍ക്കൊപ്പം താമസിച്ചിരുന്നു. തെരഞ്ഞെടുപ്പിനിടെ രാജ്യത്ത് ആക്രമണം നടത്താന്‍ പദ്ധതിയിട്ട പാക് ഭീകരന് വഖാസ് ഉള്‍പ്പെടെ നാല് ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരരെ കഴിഞ്ഞ മാര്‍ച്ചിലാണ് പൊലീസ് രാജസ്ഥാനില്‍ നിന്ന് അറസ്റ്റുചെയ്ത്. തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ മൂജാഹിദീന്‍ തലവന്‍ 23കാരനായ തഹ്സീന് അക്തറിനെ പൊലീസിന്റെ പ്രത്യേക സെല്‍ അറസ്റ്റ് ചെയ്യ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: