ന്യൂദല്‍ഹി: പൊതു തെരഞ്ഞെടുപ്പില്‍ പരാജയം തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് വര്‍ഗ്ഗീയ ധ്രുവീകരണത്തിന് നീക്കമാരംഭിച്ചു. അയോദ്ധ്യാ വിഷയം ഉയര്‍ത്തിയും മുസ്ലീം നേതാക്കളെ സന്ദര്‍ശിച്ച് പരസ്യമായി പിന്തുണ അഭ്യര്ത്ഥിച്ചുമാണ്നീക്കം.
കോണ്‍ഗ്രസ് സാമുദായിക ഭിന്നിപ്പിനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയതോടെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. രാജ്യത്തെ എല്ലാവിഭാഗത്തിലും നരേന്ദ്രമോദി അനുകൂല തരംഗം ശക്തമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പതിവു പ്രചാരണ രീതികളുമായി കോണ്‍ഗ്രസും കോണ്‍ഗ്രസ് അനുകൂല മാധ്യമങ്ങളും രംഗത്തിറങ്ങിയത്.
സമാധാനപരമായ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ബന്ധമുള്ള കോബ്രപോസ്റ്റ് വെബ്പോര്‍ട്ടല്‍ അയോദ്ധ്യയെപ്പറ്റി വിവാദ വാര്‍ത്ത പുറത്തുവിട്ടു. ഒരിടവേളയ്ക്ക് ശേഷം ഹിന്ദു-മുസ്ലീം വികാരം ആളിക്കത്തിക്കാനാകുമെന്നാണ് കോബ്രപോസ്റ്റ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസ് സാമ്പത്തിക സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണത്. ഇതിനു പിന്നാലെ ദല്‍ഹി ഇമാം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
പത്തു വര്‍ഷത്തെ യുപിഎ ദുര്‍ഭരണം ചൂണ്ടിക്കാട്ടി പ്രചാരണം മുന്നോട്ടു പോയതോടെ ചരിത്രത്തില്‍ മുമ്പുണ്ടായിട്ടില്ലാത്തവിധമുള്ള തോല്‍വിയാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. കനത്ത പരാജയം തടയാന്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിലൂടെ മുസ്ലീം വോട്ടുറപ്പിക്കാനുള്ള അവസാന വട്ട ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. രാജ്യത്തെ വലിയൊരു വിഭാഗം മുസ്ലീം സമൂഹം ബിജെപിക്കനുകൂലമായി ചിന്തിച്ചു തുടങ്ങിയതാണ് കോണ്‍ഗ്രസിനേയും മതേതര പാര്‍ട്ടികളെന്ന് അവകാശപ്പെടുന്നവരേയും ആശങ്കപ്പെടുത്തുന്നത്. ഗുജറാത്തിലെ വലിയൊരു വിഭാഗം മുസ്ലീം സമൂഹം മോദിയുടെ അടുത്ത അനുയായികളായി മാറിയതിനു പിന്നാലെ മോദി മത്സരിക്കുന്ന വാരാണസിയില്‍ മഹിളാ മുസ്ലീംഫൗണ്ടേഷന്റെ ആയിരത്തോളം വാളണ്ടിയര്‍മാര്‍ നരേന്ദ്രമോദിക്കുവേണ്ടി പ്രചാരണ പ്രവര്‍ത്തനം നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: